100 ന്റെ നിറവില്‍ പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം എ എല്‍ പി സ്‌കൂള്‍; വിദ്യാലയത്തിന്റെ ഉന്നതിക്കായി 'ഉബൈച്ചാന്റെ കുട്ടികള്‍' ഒത്തുചേരുന്നു
Oct 28, 2019, 20:49 IST
തളങ്കര: (www.kasargodvartha.com 28.10.2019) പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം എ എല്‍ പി സ്‌കൂള്‍ 100 ന്റെ നിറവിലാണ്. കവി ടി ഉബൈദിന്റെ ഓര്‍മകള്‍ അയവിറക്കുന്ന, 'ഉബൈച്ചാന്റെ സ്‌കൂള്‍' എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ന് ശോചനീയാവസ്ഥയും അസൗകര്യങ്ങളും കാരണം വീര്‍പ്പുമുട്ടുകയാണ്. നിരവധി വിദ്യാര്‍ത്ഥികളാണ് ഇവിടെ ആദ്യാക്ഷരം കുറിച്ച് ജീവിതത്തിന്റെ പടവുകള്‍ കയറിയത്. ഇപ്പോള്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് പഠനത്തിനായെത്തുന്നത്.
വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും 'ഉബൈച്ചാന്റെ കുട്ടികള്‍' എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം 3.30ന് വിദ്യാലയ അങ്കണത്തില്‍ കൂട്ടായ്മ അംഗങ്ങള്‍ ഒത്തുചേരും. ടി. ഉബൈദിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും അദ്ദേഹത്തിന്റെ കര്‍മ്മരംഗമായിരുന്ന പള്ളിക്കാല്‍ വിദ്യാലയത്തിനെ ഉന്നതിയിലെത്തിക്കുന്നതിനുമായി രൂപീകരിച്ച കൂട്ടായ്മയ്ക്ക് പിന്തുണയുമായി ടി ഉബൈദിനെ നെഞ്ചോടു ചേര്‍ക്കുന്നവരും അക്ഷര സ്നേഹികളുമായ ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം ശ്രമ ഫലമായി ഉബൈച്ചാന്റെ സ്‌കൂള്‍ വീണ്ടും ഉന്നതിയുടെ പടവുകള്‍ കയറുമെന്ന് തന്നെ എന്നാശിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, school, Thalangara, Ubaichante Kuttikal Koottayma formed
< !- START disable copy paste -->