UAE Flight | വേനലവധിക്ക് എത്തുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ഇന്‍ഡിഗോയുടെ അബൂദബി - കണ്ണൂര്‍ സര്‍വീസ് മേയ് 9 മുതല്‍ തുടങ്ങും
Apr 2, 2024, 18:53 IST
എല്ലാദിവസവും നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ അബൂദബിയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പറക്കും. കണ്ണൂരില്‍ നിന്ന് പുലര്‍ചെ 12.40-ന് പുറപ്പെടുന്ന വിമാനം പുലര്‍ചെ 2.35-ന് അബൂദബിയിലെത്തും. തിരിച്ചുള്ള വിമാനം അബൂദബിയില്‍ നിന്ന് പുലര്‍ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും. ഈ സര്‍വീസുകള്‍ കൂടി വരുന്നതോടെ, ഇന്‍ഡിഗോ ഇന്‍ഡ്യയിലെ എട്ട് നഗരങ്ങളില്‍ നിന്ന് അബൂദബിയിലേക്ക് 56 പ്രതിവാര സര്‍വീസുകള്‍ നടത്തും.
സര്‍വീസുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൃത്യസമയത്ത് തടസ്സരഹിത യാത്രാനുഭവം ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നതായി ഗ്ലോബല്‍ സെയില്‍സ് വിഭാഗം തലവന്‍ വിനയ് മല്‍ഹോത്ര പറഞ്ഞു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് കണ്ണൂരിലേക്കുള്ള പുതിയ സര്‍വീസെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.
Keywords: Kannur, News, UAE-India Flights, Indigo, Kannur, Top-Headlines, Passengers, Tourism, Business, Options, Kerala, UAE-India flights: IndiGo's Abu Dhabi - Kannur service will start from May 9.