വൻ മയക്കുമരുന്ന് വേട്ട; മാരകമായ മെതഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ
Jan 31, 2022, 11:07 IST
പയ്യന്നൂർ: (www.kasargodvartha.com 31.01.2022) പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന മാരകമായ മെതഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ശാദ് പി (22), അബ്ദുൽ മുഹൈമിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
റേൻജ് ഇൻസ്പെക്ടർ എൻ വൈശാഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ തണൽ ഇകോ പാർകിൽ നടത്തിയ പരിശോധനയിലാണ് 4.450 ഗ്രാം മെതഫിറ്റമിൻ കാറിൽ കടത്തി കൊണ്ട് വരവേ യുവാക്കൾ പിടിയിലായത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇവർ സഞ്ചരിച്ചുവന്ന കെ എൽ 46 എൽ 2100 ഹ്യുൻഡായി ഐ 20 കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പിടിയിലായ അബ്ശാദ് പയ്യന്നൂർ മേഖലയിലെ കഞ്ചാവ് സംഘത്തിലെ പ്രധാന വിൽപനക്കാരൻ കൂടിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം ചിറ്റാരി കൊവ്വൽ ഭാഗത്തു നിന്നുള്ള കഞ്ചാവ് കേസിനെ തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികളെ കണ്ടെത്താനായത്. യുവാക്കളെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ യൂനസ് എം, പ്രിവന്റീവ് ഓഫീസർമാരായ മനോജ് വി, സജിത് കുമാർ പിഎംകെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പീതാംബരൻ, സുരേഷ് ബാബു, ഖാലിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു, വിജിത്, സന്തോഷ്, സജിൻ, സൂരജ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, News, Payyannur, Arrest, Youth, Police, Police-station, Ganja, Case, Court, Remand, Two youths arrested with deadly methamphetamine.
< !- START disable copy paste -->