ബൈകിൽ മീൻ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
Mar 9, 2022, 23:06 IST
കളനാട്: (www.kasargodvartha.com 09.03.2022) ബൈകിൽ മീൻ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കളനാട് ടൗണിൽ പള്ളിക്ക് സമീപം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ കാസർകോട്ടെ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു മീൻ ലോറി. ബൈക് ഏത് ഭാഗത്ത് നിന്നും വന്നതാണെന്ന് വ്യക്തമായിട്ടില്ല.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പെറിയ ഭാഗത്ത് നിന്നും ഉള്ളവരാണെന്ന് സൂചനയുണ്ട്.
അപകടത്തെ തുടർന്ന് ചന്ദ്രഗിരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒരാളുടെ മൃതദേഹം ജനാൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ കാസർകോട്ടെ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു മീൻ ലോറി. ബൈക് ഏത് ഭാഗത്ത് നിന്നും വന്നതാണെന്ന് വ്യക്തമായിട്ടില്ല.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പെറിയ ഭാഗത്ത് നിന്നും ഉള്ളവരാണെന്ന് സൂചനയുണ്ട്.
അപകടത്തെ തുടർന്ന് ചന്ദ്രഗിരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ALSO READ:
കളനാട് അപകടം: മരിച്ച രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു
Keywords: News, Kerala, Kasaragod, Kalanad, Top-Headlines, Accident, Bike, Lorry, Hospital, Police, Two youngsters died in accident.
< !- START disable copy paste -->