നഗരത്തിൽ നിരോധിത പാൻമസാല വേട്ട; രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേർ അറസ്റ്റിൽ
Dec 8, 2021, 12:42 IST
കാസർകോട്: (www.kasargodvartha.com 08.12.2021) നഗരത്തിൽ നിരോധിത പാൻമസാല വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേർ അറസ്റ്റിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മുന്ന ചൗധരി (52), ജയപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അടച്ചിട്ട ഷടറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2555 പാകെറ്റ് പാന്മസാലയുമായാണ് മുന്ന ചൗധരി പിടിയിലായത്. 520 പാകെറ്റ് പാൻമസാലയുമായി ബാങ്ക് റോഡിൽ നിന്നാണ് ജയപ്രകാശ് പിടിയിലായത്. ഇയാൾ ബീഹാർ സ്വദേശിയാണ്.
കാസർകോട് ടൗൺ എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും ആണ് പിടികൂടിയത്. പിടിയിലായവർ വർഷങ്ങളായി കാസർകോട്ട് താമസിച്ച് വരുന്നതായി പൊലീസ് പറഞ്ഞു. അയൽസംസ്ഥാങ്ങളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് പുകയില ഉത്പന്നങ്ങൾ കാസർകോട്ടെത്തിച്ച് ഇവിടെ വൻ വിലയ്ക്ക് വിൽക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. രഹസ്യമായാണ് ഇവരുടെ വിൽപനയെന്നും പൊലീസ് അറിയിച്ചു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Police, Investigation, Arrest, Pan, Ban, Police-station, Police-raid, Two people arrested with banned pan masala products.