ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ചേർന്ന് സംയുക്ത പരിശോധന; രണ്ട് കർണാടക അനധികൃത മീൻപിടുത്ത ബോടുകൾ പിടികൂടി
Oct 31, 2021, 21:13 IST
നീലേശ്വരം: (www.kasargodvartha.com 31.10.2021) ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അനധികൃത മീൻപിടുത്തം നടത്തിവന്ന രണ്ട് കർണാടക ബോടുകൾ പിടികൂടി. രാത്രി കാലങ്ങളിൽ കർണാടക ബോടുകൾ അനധികൃത മീൻപിടുത്തം നടത്തുന്നതായി മീൻപിടുത്ത തൊഴിലാളികളുടെ പരാതിയുണ്ടായിരുന്നു.
ഇതിനെ തുടർന്ന് കാസർകോട് ഫിഷറീസ് ഡെപ്യുടി ഡയറക്ടർ പി വി സതീശൻ്റെ നിർദേശപ്രകാരം തൃക്കരിപ്പൂർ, ബേക്കൽ, ഷിറിയ എന്നീ കോസ്റ്റൽ പൊലിസും, ഫിഷറീസും സംയുക്തമായി നടത്തിയ പട്രോളിംഗിലാണ് ശനിയാഴ്ച രാത്രി 10 മണിയോടെ രണ്ട് കർണാടക ബോടുകൾ പിടികൂടി തൈക്കടപ്പുറത്ത് എത്തിച്ചത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് എ ഡി, കെ വി സുരേന്ദ്രൻ അറിയിച്ചു.
സംയുക്ത പട്രോളിംഗിന് ബേക്കൽ കോസ്റ്റൽ എസ് ഐ ബേബി ജോർജ് നേതൃത്വം നൽകി. ഷിറിയ കോസ്റ്റൽ എ എസ് ഐ, എം ടി പി സൈഫുദ്ദീൻ, ഷിറിയ കോസ്റ്റൽ എ എസ് ഐ അസീസ്, ഫിഷറീസ് റസ് ക്യൂ ഗാർഡ് പി മനു, ഒ ധനിഷ്, ശിവകുമാർ, ഡ്രൈവർ നാരായണൻ, സതീശൻ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സി പി ഒ മാരായ കെ കൃപേഷ്, സുധീർ, സ്രാങ്ക് കെ രേവന്ത്, ശശി, ബേക്കൽ കോസ്റ്റൽ പൊലീസ് എസ് ഐ ബാലചന്ദ്രൻ, സി പി ഒ രഘു എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Neeleswaram, Police, Boat, Seized, Fish, Custody, Case, Two Karnataka illegal fishing boats seized.
< !- START disable copy paste -->