Cash Seized | കാസർകോട് നഗരത്തിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; 33.24 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; 2 പേർ കസ്റ്റഡിയിൽ
Oct 26, 2023, 16:05 IST
കാസർകോട്: (KasargodVartha) നഗരത്തിൽ പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ 33.24 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്, സുലൈമാൻ അഹ്‌മദ് എന്നിവരാണ് കുഴൽപണവുമായി പിടിയിലായത്.
നഗരത്തിലെ ഒരു ജ്വലറി പരിസരത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ് ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴൽപണ വേട്ട നടത്തിയത്.
കാസർകോട്ടും പരിസരങ്ങളിലും അനധികൃത പണമിടപാട് നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ അന്വേഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ട്രാഫിക് സർകിളിനടുത്ത് 969.90 ഗ്രാം സ്വർണക്കട്ടിയും 14.12 ലക്ഷം രൂപയുമായി യുവാവ് പൊലീസ് പിടിയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു.
< !- START disable copy paste -->