Robbery arrest | ഇലക്ട്രിക് സ്ഥാപനത്തില്‍ കവര്‍ച നടത്തിയെന്ന കേസില്‍ 2 പേര് അറസ്റ്റില്‍; 'പിടിയിലായത് തൊണ്ടിമുതലുമായി'
Jun 9, 2022, 23:14 IST
ബേക്കല്‍: (www.kasargodvartha.com) ഇലക്ട്രിക് സ്ഥാപനത്തില്‍ കവര്‍ച നടത്തിയെന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പനയാല്‍ ബട്ടത്തൂരിലെ മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കംപനിയുടെ ഇലക്ട്രിസിറ്റി ലൈന്‍ വലിക്കുന്ന 11 കെവിഎബി സ്വിച്, 11കെവി ഇന്സുലേറ്റര്, ഓള്‍ഡ് കന്‍ഡക്ടര്‍, സ്റ്റേ റോഡ്സ് തുടങ്ങി 30,000 രൂപ വില പിടിപ്പുള്ള ഇലക്ട്രിക് സാമഗ്രികള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ തമിഴ്നാട് സ്വദേശികളായ ഏഴി മലൈ അപ്പാവു (31), അയ്യപ്പന് (30) എന്നിവരെയാണ് പിടികൂടിയതെന്ന് ബേക്കല്‍ പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പി സുനികുമാറിന്റെ നിര്‍ദേശപ്രകാരം ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ യുപി, സബ് ഇന്‍സ്പെക്ടര്‍ സാജു തോമസ്, സിപിഒ സനീഷ്, സിപിഒ സജി ലേഷ് എന്നിവരാണ് യുവാക്കളെ പിടികൂടിയത്.
Keywords: Two arrested in robbery case, Bekal, News, Police, Arrested, Youth, Kerala.