അടയാത്ത ഗേറ്റ് പരിശോധിക്കുന്നതിനിടെ ഗേറ്റ്മാന്‍ ട്രെയിന്‍തട്ടി മരിച്ചു
Sep 11, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2015) അടയാത്ത ഗേറ്റ് പരിശോധിക്കുന്നതിനിടെ ഗേറ്റ്മാന്‍ ട്രെയിന്‍തട്ടി ദാരുണമായി മരിച്ചു. കാസര്‍കോട് പള്ളം റെയില്‍വെ ഗേറ്റ്മാന്‍ കുട്‌ലു ആര്‍.ഡി. നഗറിലെ കൊറഗ - കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ കെ. ഗംഗാധരന്‍ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.20 മണിയോടെ കടന്നുപോവുകയായിരുന്ന രാജധാനി എക്‌സപ്രസ്സിന് ഗേറ്റ് അടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഗേറ്റ് താഴ്ത്തിയപ്പോള്‍ അടയാത്തതിനെ തുടര്‍ന്ന് ട്രാക്കിലേക്കിറങ്ങിവന്ന് ഗേറ്റ് താഴ്ത്തുന്നതിനിടയിലാണ് കുതിച്ചുവന്ന ട്രെയിന്‍ ഗേറ്റ്മാനെ ഇടിച്ച് തെറിപ്പിച്ചത്. മൃതദേഹം ഛിന്നഭിന്നമായിമാറി. രാവിലെ ആറ് മണിയോടെ ട്രാക്ക് പരിശോധനയ്ക്കായിവന്ന കീമാനാണ് സംഭവം കണ്ട് റെയില്‍വെ സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. ഈ സമയമത്രയും ഗേറ്റ് അടഞ്ഞ് കിടക്കുകയായികരുന്നു.
പുലര്‍ച്ചെയായതിനാല്‍ വാഹനങ്ങള്‍ വിരളമായിരുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: നിര്‍മല. മക്കള്‍: അക്ഷിത (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), ഋഷികേശ് (ഏഴാം ക്ലാസ്). സഹോദരങ്ങള്‍: മനോഹരന്‍, ജയലക്ഷ്മി, സരോജ.