കാസര്‍കോട് നഗരം ഒരു മണിക്കൂറിലേറെ സ്തംഭിച്ചു
Jun 30, 2017, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2017) കാസര്‍കോട് നഗരം ഒരു മണിക്കൂറിലേറെ സ്തംഭിച്ചു. നൂറു കണക്കിനു വാഹനങ്ങളാണ് ഇതുമൂലം അനങ്ങാന്‍ പോലും കഴിയാതെ റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നത്. രോഗികളെയും കൊണ്ട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സടക്കം ഗതാഗതക്കുരുക്കില്‍പെട്ടു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കറന്തക്കാട്, ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന്‍, തുടങ്ങി എല്ലായിടത്തും വാഹന സ്തംഭനം അനുഭവപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഒരു മണിക്കൂറിലേറെ നീണ്ടു. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ പോലീസ് പട രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ല. എംജി റോഡ് പൂര്‍ണമായും സ്തംഭിച്ചു. കാല്‍നട യാത്രക്കാരെയും ഗതാഗതസ്തംഭനം വലച്ചു. കാസര്‍കോട് നഗരത്തില്‍ ഗതാഗത സ്തംഭനം പതിവായി മാറുകയാണ്.
കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും അധികൃതര്‍ ഇതുവരെ ഇത് പരിഗണിച്ചിട്ടില്ല. കാസര്‍കോടിനോടുള്ള കടുത്ത അവഗണനയായാണ് നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Traffic-block, Traffic Block in Kasaragod Town
Keywords: Kasaragod, Kerala, news, Traffic-block, Traffic Block in Kasaragod Town