നഗരത്തിലെ ഗതാഗതക്കുരുക്ക്; ബൈപാസ് തന്നെ പരിഹാരം, പാര്‍ക്കിംഗ് സൗകര്യവും ഏര്‍പെടുത്തണം
Jul 28, 2016, 21:05 IST
കാസര്‍കോട്: (www.kasargodvartha.com 28/07/2016) കാസര്‍കോട് നഗരത്തില്‍ ജനങ്ങളെയും വാഹന ഡ്രൈവര്‍മാരെയും ശ്വാസംമുട്ടിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരം ബൈപാസ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പെടുത്തണം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പോലീസ് പെടാപാട് പെട്ടാണ് ഗതാഗതപ്രശ്‌നങ്ങള്‍ക്ക് അല്‍പമെങ്കിലും ശമനമുണ്ടാക്കുന്നത്. www.kasargodvartha.com
നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിംഗ് നീറുന്ന പ്രശ്‌നമായി മുന്നിലുണ്ട്. നഗരത്തില്‍ കൃത്യമായ ഒരു പാര്‍ക്കിംഗ് സംവിധാനം ഇല്ലാത്തത് പ്രശ്‌നം ഗുരുതരമാക്കുന്നു. ആര്‍ക്കുവേണമെങ്കിലും റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് എത്ര മണിക്കൂര്‍ വേണമെങ്കിലും പോകാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വാഹനങ്ങളുടെ പെരുപ്പവും പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികള്‍ ഗതാഗതകുരുക്കിനെതിരെ പ്രകടനം നയിക്കുകയും രണ്ടു മണിക്കൂര്‍ പണമുടക്കി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ഗതാഗതക്കുരുക്കിന് അല്‍പമെങ്കിലും www.kasargodvartha.comശമനമുണ്ടാകണമെങ്കില്‍ ദേശീയപാത വഴിയുള്ള വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് കടന്നുവരുന്നത് ഒഴിവാക്കിയേ മതിയാകൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട് നാലുവരിപ്പാതയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഇക്കാര്യത്തില്‍ പ്രത്യേക കമ്മീഷനെ വെച്ച് ഇതിനുള്ള സാധ്യത പരിശോധിക്കുകയും ചെയ്തിരുന്നു. www.kasargodvartha.com
നാലുവരിപ്പാതയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിലച്ചതോടെ ഈ ആവശ്യവും അന്ന് കെട്ടടങ്ങുകയായിരുന്നു. പുതുതായി അധികാരമേറ്റ ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും നാലുവരിപ്പാത 45 മീറ്ററില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് വ്യക്തമാക്കിയതോടെ ബൈപാസിനുള്ള ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ചൗക്കിയില്‍ നിന്നും വിദ്യാനഗറിലേക്ക് എത്തുന്ന രീതിയിലുള്ള ബൈപാസാണ് കമ്മീഷന്‍ പരിശോധിച്ചത്. ദേശീയപാത വഴിയുള്ള വാഹനങ്ങളുടെ കടന്നുപോക്ക് ബൈപാസ് വഴിയായാല്‍ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് പകുതിയായി തന്നെ കുറയുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ നേരത്തെ സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ളവര്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. www.kasargodvartha.comഎന്നാല്‍ ഇക്കാര്യത്തില്‍ സുവ്യക്തമായ ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല. കാസര്‍കോട് നഗരത്തില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വ്യക്തമായൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് നേരത്തെ തന്നെ നഗരസഭ ആലോചിച്ചിരുന്നു. www.kasargodvartha.com
ഫ്‌ളൈ ഓവര്‍ അടക്കമുള്ള സംവിധാനം ഏര്‍പെടുത്തുകയും പാര്‍ക്കിംഗിനായി പ്രത്യേക സ്ഥലം കണ്ടെത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചിരുന്നത്. നഗരത്തില്‍ പാര്‍ക്കിംഗിന് പ്രത്യേക സ്ഥലം കണ്ടെത്തുക എന്നത് വളരെ വിഷമകരമായ കാര്യമാണ്. സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില തന്നെയാണ് ഇതിന് തടസം. ഇതിനു പരിഹാരമായി നഗരസഭയുടെ ഏതെങ്കിലും സ്ഥലത്ത് നിരവധി നിലകളുള്ള പാര്‍ക്കിംഗ് കെട്ടിടം പണിതാല്‍ പ്രശ്‌നത്തിന് ഒരളവു വരെ www.kasargodvartha.comപരിഹാരമുണ്ടാക്കാന്‍ കഴിയും. നഗരത്തിലെ വന്‍കിട കെട്ടിടങ്ങള്‍ക്കുപോലും ഇപ്പോള്‍ പാര്‍ക്കിംഗ് സോണ്‍ ഇല്ലെന്ന കാര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ നഗരത്തില്‍ പാര്‍ക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ പ്രത്യേകം നിര്‍ണയിക്കേണ്ടതുമുണ്ട്. നഗരത്തിലെത്തുന്നവര്‍ ഉള്ള സൗകര്യങ്ങള്‍ മര്യാദയ്ക്ക് ഉപയോഗപ്പെടുത്തുകയും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ തന്നെ ചെറിയ കുരുക്കുകള്‍ ഒഴിവാക്കാനാകും. www.kasargodvartha.com
Related News:

തെക്കില്‍- ചന്ദ്രഗിരി ബൈപ്പാസിന് 20 കോടി അനുവദിച്ചതോടെ കാസര്‍കോട് ബൈപ്പാസിനുള്ള ആവശ്യവും ശക്തമാകുന്നു
കാസര്‍കോട് ബൈപ്പാസ് റോഡിന് സാധ്യതാപഠനം നടത്തണമെന്ന് ഹൈക്കോടതി
ബൈപ്പാസ് ആവശ്യം വീണ്ടും ചൂട്പിടിക്കുന്നു
ബൈപാസിനുള്ള നീക്കം തകൃതി
നാലുവരിപാതയ്ക്ക് ബൈപാസ് ഒരുക്കണം: നഗരസഭ

Keywords: Kasaragod, Kerala, Traffic-block, Bypass, Parking Zone, Kasaragod Town, Auto workers, Traffic block: bypass is the solution.