city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Night Life | 'വേണം കൂടുതൽ പാർകിങ് സൗകര്യങ്ങളും അർധ രാത്രി വരെ ബസ് സർവീസും'; എല്ലാവരും മുന്നിട്ടിറങ്ങിയാൽ രാത്രികാലങ്ങളിൽ കാസർകോട് നഗരത്തിൽ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനാകുമെന്ന് വ്യാപാരികൾ; വികസനത്തിനും കുതിപ്പേകുമെന്ന് അഭിപ്രായം

കാസർകോട്: (KasargodVartha) നേരത്തെ ഉറങ്ങുന്ന നഗരമെന്ന കാസർകോടിന്റെ പേരുദോഷം മാറ്റുന്നതിനോട് യോജിച്ച് വ്യാപാരികൾ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും എല്ലാവരും മുന്നിട്ടിറങ്ങുകയും ചെയ്‌താൽ രാത്രികാലങ്ങളിൽ കാസർകോട് നഗരത്തിൽ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ രാത്രി എട്ട് മണി കഴിഞ്ഞാൽ ഉറക്കത്തിലേക്ക് നീങ്ങുകയാണ് കാസർകോട് നഗരം. എട്ട് മണിയാകുന്നതോടെ ബസുകളും സർവീസ് നിർത്തുകയാണ്. നഗരത്തിലെ പ്രധാന റോഡുകളും ബസ് സ്റ്റാൻഡുമൊക്കെ കടകളടച്ചാല്‍ ഇരുട്ടിലാവുന്ന സ്ഥിതിയാണുള്ളത്.
  
Night Life | 'വേണം കൂടുതൽ പാർകിങ് സൗകര്യങ്ങളും അർധ രാത്രി വരെ ബസ് സർവീസും'; എല്ലാവരും മുന്നിട്ടിറങ്ങിയാൽ രാത്രികാലങ്ങളിൽ കാസർകോട് നഗരത്തിൽ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനാകുമെന്ന് വ്യാപാരികൾ; വികസനത്തിനും കുതിപ്പേകുമെന്ന് അഭിപ്രായം

1992ൽ ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കടകൾ ആറ് മണിക്ക് അടക്കണമെന്ന നിർദേശം അക്കാലത്ത് ഉണ്ടായിരുന്നുവെന്നും ആ രീതി ഇന്നും തുടർന്ന് കൊണ്ട് പോകുകയാണെന്നും കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രശസ്തമായ ബദ്‌രിയ ഹോടെൽ ഉടമ ഹനീഫ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഇതിന് മാറ്റം വരണമെന്നുണ്ടെങ്കിൽ വാഹന സൗകര്യങ്ങൾ രാത്രി 11 മണി വരെയെങ്കിലും ഒരുക്കാനാവണം. മതിയായ പാർകിംഗ് സൗകര്യങ്ങളുടെ അഭാവമാണ് മറ്റൊരു പ്രധാന പ്രശ്നം. നഗരസഭയും ട്രാഫിക് പൊലീസും വിചാരിച്ചാൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇത്. നിലവിലുള്ള സാഹചര്യത്തിൽ തന്നെ നല്ല പാർകിംഗ് സൗകര്യങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബദ്‌രിയ ഹോടെൽ നേരത്തെ 24 മണിക്കൂറും തുറന്ന് പ്രവർത്തിച്ചിരുന്നു. കോവിഡിന് ശേഷമാണ് രാത്രി 11 മണിക്ക് അടക്കാൻ തുടങ്ങിയത്. രാത്രി 11 മണി കഴിഞ്ഞാൽ നഗരത്തിൽ ആരും ഇല്ലെന്നതാണ് കാരണം. രാത്രികാലങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ സർകാർ - ഉദ്യോഗസ്ഥ തലത്തിലുള്ളവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാമ്പത്തിക പരാധീനതകൾ കൊണ്ട് പലർക്കും തുറക്കാൻ കഴിയുന്നില്ല. അനാവശ്യമായ ചിലവ് ചുരുക്കിയാണ് പലരും മുന്നോട്ട് പോകുന്നത്. എല്ലാവരും വിചാരിച്ചാൽ സ്ഥിതിഗതികൾ മാറുമെന്നും ഹനീഫ് ബദ്‌രിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നിരുന്നാലും ഉൾപ്രദേശങ്ങളിൽ ചില സ്ഥലങ്ങളിൽ ഇപ്പോൾ കടകൾ രാത്രി കാലങ്ങളിലും തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മിക്കവർക്കും കാസർകോട് നഗരത്തെ രാത്രി കാലങ്ങളിൽ ആശ്രയിക്കേണ്ടി വരുന്നില്ലെന്നും കൂടാതെ ഓൺലൈൻ വ്യാപാരം ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർകിംഗ് സൗകര്യത്തിന്റെ അഭാവം തന്നെയാണ് പഴം - വസ്ത്ര വ്യാപാരികളും ഉന്നയിക്കുന്നത്. പാർകിങ് സൗകര്യമില്ലാത്തത് കൊണ്ട് ആളുകൾക്ക് വാഹനങ്ങളിൽ നിന്ന് ഇറങ്ങി വരാൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് പഴം വ്യാപാരികൾ കാസർകോട് വാർത്തയോട് പറഞ്ഞു. ആളുകൾ രാത്രിയിൽ വരുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. എല്ലാവരും രാത്രി 12 മണി വരെ തുറക്കുകയാണെങ്കിൽ നല്ല രീതിയിൽ ജനങ്ങൾ ഷോപിങ്ങിനായി വരുമെന്നാണ് കരുതുന്നത്. അത് കാസർകോടിന്റെ വികസന രംഗത്തും കുതിപ്പേകുമെന്നും ഇവർ തറപ്പിച്ച് പറയുന്നു.



നഗരത്തിൽ രാത്രി കാലത്ത് കടകൾ തുറന്നിടാൻ മുൻ കയ്യെടുത്ത് ഇറങ്ങേണ്ടത് വ്യാപാരികളാണെന്നും ഇക്കാര്യത്തിൽ നഗരസഭ പൂർണ പിന്തുണ നൽകുമെന്നും ചെയർമാൻ അബ്ബാസ് ബീഗം നേരത്തെ കാസർകോട് വാർത്തയോട് പ്രതികരിച്ചിരുന്നു. വൈകീട്ട് ആറ് മുതൽ രാത്രി 12 മണി വരെ ബസ് സർവീസ് റൂട് ഉണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് നഗരസഭയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റമദാൻ പകുതി പിന്നിടുമ്പോൾ പെരുന്നാൾ സീസൺ പ്രമാണിച്ച് പല കടകളും രാത്രിയിലും തുറന്ന് പ്രവർത്തിക്കാറുണ്ട്. നല്ല രീതിയിൽ ജങ്ങളും എത്താറുണ്ട്. ഇത് പെരുന്നാളിന് ശേഷം നിർത്താതെ തുടർന്ന് പോകണമെന്നും അതോടെ കൂടുതൽ വ്യപാരികൾ മുന്നോട്ട് വരുമെന്നുമാണ് ജനങ്ങൾ പറയുന്നത്.
  
Night Life | 'വേണം കൂടുതൽ പാർകിങ് സൗകര്യങ്ങളും അർധ രാത്രി വരെ ബസ് സർവീസും'; എല്ലാവരും മുന്നിട്ടിറങ്ങിയാൽ രാത്രികാലങ്ങളിൽ കാസർകോട് നഗരത്തിൽ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനാകുമെന്ന് വ്യാപാരികൾ; വികസനത്തിനും കുതിപ്പേകുമെന്ന് അഭിപ്രായം

Keywords:  News, News-Malayalam-News, Kerala, Kerala-News, Kasaragod-News, Traders say that if everyone comes forward, can open shops in Kasaragod city at night.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia