Tax Hike | ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിഷേധ ധർണ നടത്തി വ്യാപാരികൾ; ഹരിത കർമ സേനയുടെ സേവനം ആവശ്യമില്ലാത്തവരെ യൂസർ ഫീ നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം
● കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
● കാസർകോട് നഗരസഭ ആസ്ഥാനത്താണ് ധർണ നടന്നത്.
● വ്യാപാരികൾ നഗരസഭയിലേക്ക് പ്രകടനം നടത്തി.
കാസർകോട്: (KasargodVartha) കേരള ബജറ്റിൽ ചെറുകിട വ്യാപാരികൾക്ക് തൊഴിൽ നികുതിയിൽ 270 ശതമാനം വർധനവ് വരുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി. ഹരിത കർമ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളെ യൂസർ ഫീ നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലുടനീളം നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കാസർകോട് നഗരസഭ ആസ്ഥാനത്ത് ധർണ സമരം സംഘടിപ്പിച്ചത്. വ്യാപാരികൾ നഗരസഭാ ആസ്ഥാനത്തേക്ക് പ്രകടനവും നടത്തി.
കാസർകോട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി എ ഇല്യാസിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ മാഹിൻ കോളിക്കര ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ എ അസീസ്, ഭാരവാഹികളായ നഹീം അങ്കോല, എംഎം മുനീർ, അജിത് കുമാർ, ബി.എം അബ്ദുൽ കബീർ, മുഹമ്മദ് വെൽക്കം, പി.കെ രാജൻ, യൂത്ത് വിംഗ് പ്രസിഡന്റ് നിസാർ സിറ്റി കൂൾ, വനിതാ വിംഗ് പ്രവർത്തക ചന്ദ്രമണി എന്നിവർ സംസാരിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Traders protested against the 270% hike in employment tax in Kerala’s budget and demanded exemption from user fees for services not needed by them.
#KeralaBudget, #TaxHike, #Protest, #Traders, #Kasargod, #UserFeeExemption