പീഢനക്കേസ്; വനിതാ ഡോക്ടര്‍മാര്‍ക്ക് ജാമ്യം ലഭിച്ചു
Sep 26, 2020, 12:29 IST
നീലേശ്വരം: (www.kasargodvartha.com 26.09.2020) പതിനാറുകാരി രണ്ടാനമ്മയുടെ ഒത്താശയോടെ പിതാവിനാലും മറ്റു ചിലരാലും പീഡനത്തിനിരയായ സംഭവത്തില്‍ പോക്‌സോ ചുമത്തപ്പെട്ട കാഞ്ഞങ്ങാട്ടെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു.
കാഞ്ഞങ്ങാട്ടെ ഗൈനക്കോളജിസ്റ്റിനും സ്‌കാനിംഗ് വിദഗ്ധയ്‌ക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്.
ഗര്‍ഭിണിയായ പതിനാറുകാരി പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നതാണ് ഡോക്ടർക്കെതിരെയുള്ള കുറ്റം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലീസിന് മുന്നില്‍ മറച്ചുവെച്ചതായിരുന്നു പെണ്‍കുട്ടിയെ സ്‌കാനിംഗ് നടത്തിയ ഡോക്ടർ ചെയ്ത കുറ്റം. ഇരുവര്‍ക്കുമെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ്സെടുത്തതോടെ, ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണോദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍മാര്‍ ഇരുവരും, കഴിഞ്ഞ ദിവസം നീലേശ്വരം എസ് ഐ കെ പി സതീഷ്‌കുമാറിന് മുമ്പാകെ ഹാജരായി. രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ ഡോക്ടര്‍മാരെ പൊലീസ് വിട്ടയച്ചു.
കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാനാവാത്തതിനാല്‍ മറ്റു പ്രതികളും ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.
Keywords: Bail, Case, Court, Doctors, Father, Harrasment, Hospital, Kasaragod, Kerala, News, Nileshwaram, Women, torture case; Women doctors granted bail