കൈനോത്ത് 13 കാരന് പുലിയെ കണ്ട് ഭയന്നോടി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും
Feb 1, 2015, 21:04 IST
മേല്‍പറമ്പ്: (www.kasargodvartha.com 01/02/2015) കൈനോത്ത് സൈക്കിള്‍ ഓടിക്കുകയായിരുന്ന 13 വയസുകാരന് പുലിയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ കൈനോത്ത് ഇല്ലത്തെ മുസ്തഫയാണ് പുലിയെ കണ്ടത്. സൈക്കിള്‍ ഓടിക്കുകയായിരുന്ന മുസ്തഫയ്ക്ക് പുലിയെ കണ്ട് ഭയന്നോടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്.
സ്ഥലത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഭവ സ്ഥലം തിങ്കളാഴ്ച സന്ദര്‍ശിക്കും. കൈനോത്ത് പുലിയെ കണ്ടതായി കഴിഞ്ഞ ദിവസം നാട്ടുകാരായ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. പുലിയിറങ്ങിയതായുള്ള അഭ്യൂഹം പരന്നതോടെ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് 13 വയസുകാരന് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്.

Related News:
മേല്‍പറമ്പ് കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍
Keywords : Kasaragod, Kerala, Melparamba, Leopard, Student, Bicycle, Injured, Kainoth.