കാസര്‍കോടിനോട് ആരോഗ്യ വകുപ്പിന്റെ അവഗണന തുടരുന്നു; ജനറല്‍ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ സ്ഥലം മാറ്റി; പകരം നിയമിച്ചത് ഒരു ഡോക്ടറെ മാത്രം
Dec 5, 2019, 20:02 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2019) കാസര്‍കോടിനോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണന തുടരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ സ്ഥലം മാറ്റിയപ്പോള്‍ പകരം നിയമിച്ചത് ഒരു ഡോക്ടറെ മാത്രം. അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. ബിജുവിനെ പാലക്കാട്ടേക്കും, ദന്തല്‍ സര്‍ജന്‍ ഡോ. ധന്യയെ നെയ്യാറ്റിന്‍കരയിലേക്കും, സിവില്‍ സര്‍ജന്‍ ഡോ. നിഖിലിനെ ചിറയന്‍കീഴിലേക്കുമാണ് സ്ഥലം മാറ്റിയത്. പകരം നേരത്തെ ജനറല്‍ ആശുപത്രിയില്‍ ത്വക്ക് രോഗ വിദഗ്ധയായി ജോലി ചെയ്തിരുന്ന ഡോ. ദീപ മേരിയെ മാത്രമാണ് നിയമിച്ചത്.
ദീപ മേരിയെ മുമ്പ് സ്ഥലം മാറ്റിയപ്പോള്‍ കുമ്പള ഗവ. ആശുപത്രിയിലെ ഡോ. ശ്രീജിത്തിനെ ആഴ്ചയില്‍ മൂന്നു ദിവസം ജനറല്‍ ആശുപത്രിയില്‍ സേവനം നല്‍കാന്‍ നിയോഗിച്ചിരുന്നു. കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സിവില്‍ സര്‍ജന്‍ ഡോ. സുനില്‍ ചന്ദ്രനേയും അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിടഗിരിയേയും കഴിഞ്ഞ ദിവസം തിരിച്ചെടുത്തു കൊണ്ട് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനറല്‍ ആശുപത്രിയിലെ നിലവിലുള്ള മൂന്നു ഡോക്ടര്‍മാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.
നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം ആരെയും നിയമിച്ചിരുന്നില്ല. ഡോ. നിഖിലിനെ സ്ഥലം മാറ്റിയതോടെ മൂന്നു സിവില്‍ സര്‍ജന്‍ വേണ്ടിടത്ത് സുനില്‍ ചന്ദ്രന്‍ അടക്കം രണ്ട് സിവില്‍ സര്‍ജന്‍മാര്‍ മാത്രമാണ് ഉള്ളത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനനുസരിച്ചുള്ള ഡോക്ടര്‍മാരെ നിയമിക്കാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിരിക്കുകയാണ്. മലയോരത്തില്‍ നിന്നടക്കം നൂറു കണക്കിന് രോഗികളാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, General-hospital, Govt.Hospital, Doctors, suspension, Three Doctors transferred from kasaragod general hospital