Sitting | കാസർകോട്ട് ന്യൂനപക്ഷ കമീഷന് നടത്തിയ സിറ്റിംഗില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി
Oct 26, 2023, 16:40 IST
കാസർകോട്: (KasargodVartha) സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ എ.എ റഷീദിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതികള്‍ പരിഗണിച്ചു. ബാക്കിയുള്ള മൂന്ന് പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. തൊഴില്‍ രഹിത വേതനം ലഭിക്കാത്തത് സംബന്ധിച്ച് ബദിയടുക്ക സ്വദേശി നേരത്തെ കമ്മീഷന് പരാതി നല്‍കിയിരുന്നു. ജില്ലാ കലക്ടറും കാസര്‍കോട് തഹസില്‍ദാറും പരാതിയില്‍ നടപടി സ്വീകരിച്ചുവെന്നും പരിഹരിച്ചുവെന്നും കമ്മീഷന് അറിയിച്ചു.
താമസ സ്ഥലത്ത് വഴി തടസ്സപ്പെടുത്തി സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുവെന്ന മുറിയനാവി സ്വദേശിയുടെ പരാതി സംബന്ധിച്ച് മറ്റ് പരാതികള്‍ കൂടി ഹൈക്കോടതിയില്‍ നില നില്ക്കുന്നതിനാല് പരാതിയിന്മേലുള്ള കമ്മീഷന്റെ നടപടികള്‍ അവസാനിപ്പിച്ചു. അതി ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ബദിയടുക്ക സ്വദേശിയുടെ പരാതി പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ന്യൂനപക്ഷ കമ്മീഷന് അംഗങ്ങളായ എ സെയ്ഫുദ്ദീന്‍, പി റോസ, എ.ഡി.എം കെ നവീന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Minority Commission, Sitting, Three complaints disposed of in Minority Commission sitting.
< !- START disable copy paste -->