Police Booked | 'ഖുതുബയില്‍ ഖത്വീബ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഭീഷണി'; രണ്ടാഴ്ചയ്ക്ക് ശേഷം രണ്ട് പേര്‍ക്കെതിരെ കേസ്
Oct 9, 2022, 21:34 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com) വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിന് ശേഷം നടത്തിയ ഖുതുബയില്‍ ഖത്വീബ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
ഖത്വീബിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞ സംഭവത്തിലാണ് മേല്‍പ്പറമ്പ് പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്. ചെമ്മനാട് കൊമ്പനടുക്കം ജുമാ മസ്ജിദിലെ ഖത്വീബ് അബ്ദുര്റാസിഖിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ താജുദ്ദീന്, ഹമീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
പള്ളിയില്‍ നിന്നും ഹോടലിലേക്ക് പോകുമ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് പരാതി. ഇക്കഴിഞ്ഞ സെപ്തംബര്‍ 30 ന് പള്ളിയില്‍ ജുമാ നമസ്ക്കാരത്തിന് ശേഷം ഖത്വീബ് നടത്തിയ ഖുതുബ പ്രഭാഷണമാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
ഖത്വീബ് ഭീഷണി വിവരം പള്ളി കമിറ്റിയെ അറിയിച്ചതിനെ തുടര്‍ന്ന് ഭാരവാഹികളാണ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഖത്വീബിനെയും പള്ളി കമിറ്റി ഭാരവാഹികളെയും ഭീഷണി മുഴക്കിയവരെയും വിളിച്ചു വരുത്തിയപ്പോള്‍ ഖത്വീബ് കേസെടുക്കേണ്ടതില്ലെന്ന് പറഞ്ഞ് തിരിച്ചു പോയി.
എന്നാല്‍ വിഷയം വാട്സ്ആപ് ഗ്രൂപുകളില്‍ ചര്‍ചയാകുകയും പരസ്പരം ആളുകള്‍ ചേരിതിരിയുകയും ചെയ്തതോടെ ഖത്വീബ് വീണ്ടും പൊലീസിനെ സമീപിക്കുകയും ഖത്വീബിന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു.

Keywords: Melparamba, Kasaragod, Kerala, News, Top-Headlines, Police, Investigation, Threatened, Threatening, Case, Complaint, Threatened; Case against two people.
< !- START disable copy paste -->