city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Taluk Office | കാട് പിടിച്ച് പ്രേതാലയം പോലെ കാസർകോട് താലൂക് ഓഫീസ്; വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ കടുത്ത ദുരിതത്തിൽ; പാർകിങ് പ്രശ്നത്തിനും പരിഹാരമായില്ല; എംഎൽഎയുടെ ആവശ്യങ്ങൾക്കും കലക്ടറുടെ ഉറപ്പുകൾക്കും പുല്ലുവില

/ സുബൈർ പള്ളിക്കാൽ

കാസർകോട്: (KasargodVartha) കാട് പിടിച്ച് പ്രേതാലയം പോലെ കാസർകോട് താലൂക് ഓഫീസ്. ഇവിടത്തെ പാർകിങ് പ്രശ്നത്തിനും ഇതുവരെ പരിഹാരമായില്ല. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ഇതുകാരണം കടുത്ത ദുരിതത്തിലാണ്. ഇഴജന്തുക്കൾ അടക്കം ഇവിടെ ആളുകളുടെ ജീവന് ഭീഷണിയായി മാറുകയാണ്. റവന്യൂ വിഭാഗം പിടിച്ചെടുത്ത ലോറി, ടിപർ ലോറി, ഓടോറിക്ഷ, കാർ അടക്കമുളള വാഹനങ്ങളും ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.

Taluk Office | കാട് പിടിച്ച് പ്രേതാലയം പോലെ കാസർകോട് താലൂക് ഓഫീസ്; വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ കടുത്ത ദുരിതത്തിൽ; പാർകിങ് പ്രശ്നത്തിനും പരിഹാരമായില്ല; എംഎൽഎയുടെ ആവശ്യങ്ങൾക്കും കലക്ടറുടെ ഉറപ്പുകൾക്കും പുല്ലുവില

താലൂക് ഓഫീസ് കൂടാതെ, വിലേജ്, സബ് രജിസ്ട്രാർ, സർവേ ഓഫീസുകളും, ട്രഷറി, സബ് ജയിലും അടക്കം ഇതേ വളപ്പിലാണ് പ്രവർത്തിക്കുന്നത്. അനധികൃതമായി കള്ളക്കടത്ത് നടത്തുന്നതിനിടയിൽ പിടിയിലായ ലോറികളും, ചെങ്കല്ലും പൂഴിയും അലക്ഷ്യമായി ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. നേരത്തെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വാഹനങ്ങൾ പാർക് ചെയ്തിരുന്ന സ്ഥലങ്ങൾ എല്ലാം ഇപ്പോൾ പിടിച്ചെടുത്ത വാഹനങ്ങളും സാധനങ്ങളും കയ്യടക്കിയിരിക്കുകയാണ്. പാർകിങ്ങിന് പോലും വഴിയില്ലാതെ പൊതുജനങ്ങൾ വട്ടം കറങ്ങുകയാണ്.

നേരത്തെ, താലൂക് ഓഫീസ് വളപ്പിൽ വാഹന പാർകിംഗ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ഈ വിഷയം കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കലക്ടർ യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ദിനംപ്രതി നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ഓഫീസുകളാണ് ഇവിടെയുള്ളത്. നിന്ന് തിരിയാൻ പറ്റാത്ത രീതിയിലും മാലിന്യ കൂമ്പാരമായും താലൂക് ഓഫീസ് മുറ്റം ഇപ്പോൾ മാറിയിരിക്കുകയാണ്. കൂട്ടിയിട്ട വാഹനങ്ങളുടെ മറപറ്റി ആളുകൾ ഇവിടെ മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്. പ്രശ്നത്തിന് ഇതുവരെ അധികൃതർ പരിഹാരം കണ്ടെത്തിയിട്ടില്ല.



പിടിച്ചെടുത്ത വാഹങ്ങളുടെ റിലീസിംഗ് വേഗത്തിലാക്കാൻ നടപടി തുടങ്ങിയെന്ന് തഹസിൽദാർ

അതേസമയം പിടിച്ചെടുത്ത വാഹനങ്ങളും കല്ല്, മണൽ ഉൾപെടെയുള്ള വസ്തുക്കളും കൂട്ടിയിടുന്നതിന് മറ്റൊരു സ്ഥലം കണ്ടെത്താനുള്ള പ്രൊപോസൽ തയ്യാറായി വരികയാണെന്ന് കാസർകോട് തഹസിൽദാർ ഉണ്ണികൃഷ്‌ണൻ പിള്ള കാസർകോട് വാർത്തയോട് പറഞ്ഞു. അനധികൃതമായി കടത്തുന്നതിനിടെ പിടിച്ചെടുത്ത വാഹനങ്ങളും മണലും കല്ലും ഉൾപെടെയുള്ള സാധനങ്ങളും പിഴയടച്ച് വിട്ട് കൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പിടികൂടുന്ന പല വാഹനങ്ങൾക്കും കൃത്യമായ രേഖകൾ ഇല്ലാത്തത് കൊണ്ടാണ് ഉടമസ്ഥർ ഇവ ആവശ്യപ്പെട്ട് എത്താതിരിക്കുന്നതെന്നും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Taluk Office | കാട് പിടിച്ച് പ്രേതാലയം പോലെ കാസർകോട് താലൂക് ഓഫീസ്; വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ കടുത്ത ദുരിതത്തിൽ; പാർകിങ് പ്രശ്നത്തിനും പരിഹാരമായില്ല; എംഎൽഎയുടെ ആവശ്യങ്ങൾക്കും കലക്ടറുടെ ഉറപ്പുകൾക്കും പുല്ലുവില

മിനി സിവിൽ സ്റ്റേഷന്റെ നിർമാണം ഉടൻ ആരംഭിക്കും

കാസർകോട് താലൂക് ഓഫീസ് അടങ്ങുന്ന വളപ്പിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് ഭരണാനുമതി ആയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലാണ് ഇതിനുള്ള പ്രഖ്യാപനം ഉണ്ടായത്. ഇതിനായി എസ്റ്റിമേറ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ മിനി സിവിൽ സ്റ്റേഷന്റെ നിർമാണം ഉടൻ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തിയായാൽ ഇപ്പോഴുള്ള പല സ്ഥല പരിമിതികളും ഒഴിവാകും. എല്ലാ ഓഫീസുകളും ഒറ്റക്കെട്ടിടത്തിൽ ക്രമീകരിക്കാൻ കഴിയുന്നതോടെ പാർകിംഗ് ഉൾപെടെയുള്ള കാര്യങ്ങൾക്ക് കൂടുതൽ സ്ഥല സൗകര്യങ്ങൾ ലഭ്യമാകും.

Keywords: News, Kerala, Kasaragod, Taluk Office, Tehsildar, Those who come to Kasaragod taluk office for various purposes in distress.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia