Attacked | തിരുവന്തപുരത്ത് വീട്ടമ്മയ്ക്ക് വെട്ടേറ്റു; 'പിന്നാലെ വയോധികനായ ഭര്‍ത്താവ് കിണറ്റില്‍ ചാടി'
Dec 4, 2023, 08:53 IST
തിരുവന്തപുരം: (KasargodVartha) ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടിയതായി പ്രദേശവാസികള്‍. വെള്ളനാട് സ്വദേശി വിജയ് സുധാകരന്‍ (68) ആണ് ഭാര്യ വിജയകുമാരിയെ (62) വെട്ടി പരുക്കേല്‍പ്പിച്ചത്. ഞായറാഴ്ച (03.12.2023) രാത്രി 8.30 ഓടെ ആണ് സംഭവം. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
പൊലീസ് പറയുന്നത്: വിജയകുമാരിയെ വെട്ടിയതിന് ശേഷം വിജയ് സുധാകരന്‍ കിണറ്റില്‍ ചാടുകയായിരുന്നു. വിജയകുമാരിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ഏറെ കാലമായി ഇതിന് ചികിത്സ തേടിയിരുന്നു. കിണറ്റില്‍ ചാടിയ വിജയ് സുധാകരനെയും രക്ഷിച്ച് പുറത്തെത്തിച്ചു.
വിജയകുമാരിയുടെ തലക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇരുവരേയും തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.