ബസ് യാത്രക്കിടെ യുവതിയുടെ പണമടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത പതിനാലുകാരി അറസ്റ്റില്‍
May 2, 2017, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 02/05/2017) ബസ് യാത്രക്കിടെ യുവതിയുടെ പണമടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത പതിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പളനി മാരിയമ്മന്‍ കോവിലിന് അടുത്തുള്ള 14 കാരിയെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് അമെയ്‌റോഡിലെ സന്ധ്യാറാണിയുടെ പരാതിയിലാണ് 14 കാരിക്കെതിരെ പോലീസ് കേസെടുത്തത്. കുമ്പളയില്‍ നിന്നും മൂന്നുവയസുള്ള കുഞ്ഞുമൊത്ത് ബസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്ന സന്ധ്യാറാണിയുടെ ബാഗിലുണ്ടായിരുന്ന പേഴ്‌സാണ് മുത്തുമാരി തട്ടിയെടുത്തത്. 500 രൂപയും തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് വിലപിടിപ്പുള്ള രേഖകളുമാണ് പേഴ്‌സിലുണ്ടായിരുന്നത്.
സന്ധ്യാറാണിയുടെ മടിയിലുണ്ടായിരുന്ന കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല അപഹരിക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതുകൊണ്ട് മാല തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് യുവതി പരാതിയൊന്നും നല്‍കിയിട്ടില്ല. ചെറുതും വലുതുമായ മോഷണങ്ങളുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളും പോലീസ് പിടിയിലാകാറുണ്ടെങ്കിലും കുട്ടികളെന്ന പരിഗണന നല്‍കി കേസെടുക്കാതെ വിട്ടയക്കുക പതിവാണ്.
ഈ അവസരം മുതലാക്കിയാണ് കുട്ടിമോഷ്ടാക്കള്‍ സൈ്വര്യവിഹാരം നടത്തുന്നത്. 14 കാരിയെ പോലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുവൈനല്‍ഹോമിലേക്ക് മാറ്റി. മംഗളൂരു റെയില്‍വെ സ്‌റ്റേഷന് സമീപം കുടുംബത്തോടൊപ്പമാണ് 14 കാരി താമസിക്കുന്നത്.
പിടിയിലായപ്പോള്‍ തനിക്ക് 19 വയസുണ്ടെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് 14 വയസാണ് പ്രായമെന്നറിയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bus, Woman, Arrest, Complaint, Police, Case, Gold Chain, Railway Station, Theft case; 14 years old girl arrested.