Burglary | കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം; പൊലീസ് അന്വേഷിക്കുന്നു
Oct 31, 2022, 20:40 IST
ചെറുവത്തൂർ: (www.kasargodvartha.com) പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം. പ്രധാന ക്ഷേത്രത്തിൻറെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം കവർന്നു. എന്നാൽ ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന വാതിലുകൾ തുറക്കാൻ മോഷ്ടാവിന് കഴിയാത്തതിനാൽ വലിയ നഷ്ടങ്ങൾ സംഭവിച്ചില്ല.
രാവിലെ ക്ഷേത്രത്തിൽ അടിച്ചുതെളിക്കാൻ വന്ന സ്ത്രീയാണ് ക്ഷേത്രത്തിൽ കള്ളൻ കയറിയ വിവരം മനസിലാക്കി ക്ഷേത്ര സ്ഥാനികരെ അറിയിച്ചത്. തുടർന്ന് ചന്തേര പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ മെയ് മാസത്തിൽ കളിയാട്ട മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.