ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് 20,000 രൂപ കവര്‍ന്നു
Feb 18, 2021, 19:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.02.2021) ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് 20,000 രൂപ കവര്‍ന്നു. അജാനൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള മരക്കാപ്പ് കടപ്പുറത്തെ ദണ്ഡന് ദേവാലയത്തിന്റെ തൈക്കടപ്പുറം മീനാപ്പീസ് റോഡിന് സമീപം മുന്സിപല് വായനശാലയ്ക്കടുത്ത് വെച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവര്‍ച്ച ചെയ്തത്.
ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇരുപതിനായിരത്തിനടുത്തുള്ള തുക നഷ്ടപെട്ടിരിക്കാന് സാധ്യതയുണ്ടെന്നാണ് ക്ഷേത്ര കമിറ്റി സെക്രടറി ജയകൃഷ്ണന് പറയുന്നത്.
ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇരുപതിനായിരത്തിനടുത്തുള്ള തുക നഷ്ടപെട്ടിരിക്കാന് സാധ്യതയുണ്ടെന്നാണ് ക്ഷേത്ര കമിറ്റി സെക്രടറി ജയകൃഷ്ണന് പറയുന്നത്.