city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദ്രാവകം നിറച്ച ഡ്രമ്മുകൾ കരയ്ക്കടിഞ്ഞു; ശ്രീലങ്കൻ തീരത്ത് കത്തി നശിച്ച കപ്പലിൽ നിന്നും ഒഴുകി വന്നതെന്ന് സംശയം

മേൽപറമ്പ്: (www.kasargodvartha.com 12.09.2020) കീഴൂർ ചെമ്പിരിക്ക കടൽ തീരങ്ങളിൽ പത്തോളം ഡ്രമ്മുകൾ കരക്കടിഞ്ഞു.

കീഴൂർ ചെമ്പിരിക്ക ഭാഗങ്ങളിലെ കടൽ തീരങ്ങളിൽ 200 ലിറ്റർ വീതം ഉൾക്കൊള്ളുന്ന പത്തോളം  ഡ്രമ്മുകളാണ് തീരദേശത്തുള്ള മൽസ്യതൊഴിലാളികൾക്കും നാട്ടുകാർക്കും ലഭിച്ചത്.

ദ്രാവകം നിറച്ച ഡ്രമ്മുകൾ കരയ്ക്കടിഞ്ഞു; ശ്രീലങ്കൻ തീരത്ത് കത്തി നശിച്ച കപ്പലിൽ നിന്നും ഒഴുകി വന്നതെന്ന് സംശയം

കടൽക്ഷോഭം രൂക്ഷമായിരുന്ന സമയത്ത് മൽസ്യ ബന്ധനത്തിനു പോയ വള്ളങ്ങളിൽ നിന്നോ അടുത്ത നാളിൽ ഇന്ത്യൻ - ശ്രീലങ്കൻ അതിത്തിയിൽ തീപ്പിടിച്ച കപ്പലിൽ നിന്നോ ഒഴുകി വന്നതാവാം ഈ ബാരലുകൾ എന്നാണ് നാട്ടുകാർ പറയുന്നത്.

പരിസരവാസികൾ നൽകിയ വിവരത്തെ തുടർന്ന് മേൽപറമ്പ് എസ് ഐ പത്മനാഭനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു ഏതാനും ഡ്രമ്മുകൾ മേൽപ്പറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.

എന്നാൽ ദ്രാവകം പെട്രോൾ ആണെന്ന നിഗമനത്തിൽ  ഡ്രമ്മുകൾ പൊട്ടിച്ച്  ചിലർ ക്യാനുകളിലാക്കി കൊണ്ടുപോയിട്ടുണ്ട്. അധികൃതർ ദ്രാവകം പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധന റിപ്പോർട്ട് വരാതെ ആരും തന്നെ ഇത്  ഉപയോഗിക്കരുതെന്ന് പോലീന് നിർദ്ദേശം നൽകിട്ടുണ്ട്. വിവരമറിഞ്ഞ് കോസ്റ്റൽ പോലീസും സ്ഥലത്തെത്തിയിരുന്നു. നേരത്തെ തൃക്കരിപ്പൂർ വലിയപറമ്പ് ഭഗങ്ങളിലെ  കടൽതീരത്തും സമാനമായ ബാരലുകൾ കരയ്ക്കണിഞ്ഞിരുന്നു.

Keywords:  Kasaragod, Kerala, Melparamba, news, Sea, Land,  The liquid-filled drums Landed, Barrels with unknown liquid found near Kizhur - Chembirika shores  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia