city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | റോഡില്‍ കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ച് മുസ്ലിം യൂത് ലീഗ് റോഡ് ഉപരോധിച്ചു

കാഞ്ഞങ്ങാട്: (KasargodVartha) റോഡില്‍ കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ച് യൂത് ലീഗ് റോഡ് ഉപരോധിച്ചു. യൂത് ലീഗ് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിലാണ് അലാമിപ്പള്ളിയില്‍ കെ എസ് ടി പി റോഡ് ഉപരോധിച്ചത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

Protest | റോഡില്‍ കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ച് മുസ്ലിം യൂത് ലീഗ് റോഡ് ഉപരോധിച്ചു

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജ് റസിഡന്‍സിയിലെ ശുചീകരണ ജീവനക്കാരനായ നിധീഷ് വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് റോഡരികില്‍ കലുങ്കിനെടുത്ത കുഴിയില്‍ വീണ് മരിച്ചത്. ഒന്നരവര്‍ഷക്കാലമായി റോഡില്‍ കുഴി രൂപപ്പെട്ടു അപകടമാവസ്ഥയില്‍ ആയിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് യൂത് ലീഗ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കലുങ്ക് നിര്‍മിക്കാനായി റോഡില്‍ അപകടകരമായ നിലയില്‍ കുഴി എടുത്തത്.

വേണ്ട രീതിയിലുള്ള ആള്‍മറ കെട്ടാത്തതു കാരണമാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഒടയന്‍ചാലിലെ നിധീഷ് എന്ന യുവാവ് കുഴിയില്‍ വീണു മരിക്കാന്‍ കാരണമായതെന്ന് യൂത് ലീഗ് വ്യക്തമാക്കി. അധികൃതരുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ടതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷിക്കുന്നതുവരെ ശക്തമായ സമരത്തിന് യൂത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഉപരോധ സമരത്തിന് യൂത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, ജനറല്‍ സെക്രടറി റമീസ് ആറങ്ങാടി, ബശീര്‍ ജിദ്ദ, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റശീദ് ഹൊസ്ദുര്‍ഗ്, സിദ്ദീഖ് കുശാല്‍ നഗര്‍, ആസിഫ് മാണിക്കോത്ത്, ഹാരിസ് ബദ്രിയ നഗര്‍, സിദ്ദീഖ് ഞാണിക്കടവ്, റംശീദ് തോയമ്മല്‍, സാദിഖ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Protest | റോഡില്‍ കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ച് മുസ്ലിം യൂത് ലീഗ് റോഡ് ഉപരോധിച്ചു

Keywords: News, Kerala, Kasaragod, Protest, Police KSTP Road, Arrest, Youth League, The incident where a bar employee found dead in a waterhole; Youth League protested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia