ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണു ; ഒഴിവായത് വന്‍ ദുരന്തം: ചികില്‍സാ ചിലവ് അനുവദിക്കാതെ കെ.എസ്.ആര്.ടി.സി
Jan 5, 2020, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 05.01.2020) കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു. കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ആര്‍എന്‍സി II നമ്പര്‍ ബസ് ഡ്രൈവര്‍ ദേളി സ്വദേശി പി ആനന്ദാ (52) ണ് കുഴഞ്ഞു വീണത്.
ഇന്നലെ രാവിലെ 10 ന് ചെമ്മനാട് ബസ് കാത്തിരുപ്പ് കേന്ദ്രത്തിനടുത്താണ് സംഭവം. ഈ സമയം ബസില്‍ 35 ഓളം യാത്രക്കാരുണ്ടായിരുന്നു. ബസ് കണ്ടക്ടര്‍ ഗോപാലകൃഷ്ണകുറുപ്പും മറ്റും ചേര്‍ന്ന് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ കുഴഞ്ഞു വീണ ഡ്രൈവര്‍ക്ക് പ്രാഥമിക ചികിത്സാ ചിലവ് അനുവദിച്ചില്ല. ആശുപത്രിയില്‍ വിവിധ പരിശോധനകള്‍ക്കായി 835 രൂപ ചിലവായി. എന്നാല്‍ ഈ പണം അനുവദിക്കാന്‍ കാസര്‍കോട് ഡിപ്പോ അധികൃതര്‍ തയ്യാറായില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. സാധാരണ പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ തുക അനുവദിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിയമപരമായി അവകാശമുണ്ട്.
എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി ഡ്രൈവര്‍ക്ക് ചികിത്സാ ചിലവ് അനുവദിക്കാത്തത് തൊഴിലാളികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Kerala, kasaragod, KSRTC, Driver, Cardiac Attack, hospital, The driver was cardiac attack as he was driving the bus:The omission was a huge disaster