city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് കടലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്:  (www.kasargodvartha.com 23.09.2020) മരക്കാപ്പ് കടപ്പുറത്തിനു സമീപം കടലില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് വാഴുന്നോറോടി മേനിക്കോട്ടെ കെ കുഞ്ഞമ്പു (65) വിന്റെ മൃതദേഹമാണ് കടലില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇരുമ്പ് പണിക്കാരനാണ്. ഭാര്യ: നാരായണി. മക്കള്‍: സുമതി (സിപിഎം ചേടിറോഡ് ബ്രാഞ്ചംഗം), സുനിത, പ്രീതി, പരേതനായ അനില്‍. മരുമക്കള്‍: മനോഹരന്‍, ലക്ഷ്മണന്‍, രഘു.

മൃതദേഹം കടലില്‍ ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് റസ്‌ക്യുബോട്ടില്‍ നീലേശ്വരം അഴിത്തലയില്‍നിന്ന് കോസ്റ്റല്‍ എസ് ഐ മുകുന്ദന്‍, എസ് ഐ എം വിക്രമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ചത്.

കാഞ്ഞങ്ങാട് കടലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പോക്കറ്റില്‍നിന്ന് നാലു പേരുടെ പാസ്‌പോട്ട് സൈസ് ഫോട്ടോ കിട്ടിയതാണ് ആളെ  തിരിച്ചറിയാന്‍ സഹായിച്ചത്.


Keywords: Kasaragod, Kanhangad, Kerala, News, Sea, Dead body, The body found in the Kanhangad sea was identified

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia