28 വർഷങ്ങൾക്ക് ശേഷം ശിക്ഷാ വിധി; മാതാപിതാക്കളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ മകന് ഇരട്ട ജീവപര്യന്തം തടവും പിഴയും
Oct 11, 2021, 19:54 IST
കാസർകോട്: (www.kasargodvartha.com 11.10.2021) മാതാപിതാക്കളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ മകന് ശിക്ഷ വിധിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സദാശിവയ്ക്ക് (53) ആണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ ഇരട്ട ജീവപര്യന്തം കഠിന തടവും, 30000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
1993 മാർച് 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിക്ക് മഞ്ചേശ്വരത്തെ തലക്കള ഗ്രാമത്തിൽ കൊമ്മ എന്ന സ്ഥലത്ത് താമസിക്കുന്ന മാങ്കുമൂല്ല്യ (63), ഭാര്യ ലക്ഷ്മി (55) എന്നിവരെ സദാശിവ മഴു കൊണ്ട് കൊത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അന്ന് 25 വയസായിരുന്നു സദാശിവയ്ക്ക് പ്രായം.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് കുമ്പള ഇൻസ്പെക്ടർ ആയിരുന്ന എം വി മജീദ് ആണ്.
Keywords: Kerala, News, Kasaragod, Manjeshwaram, Murder-case, Murder, Case, Police, Accused, Jail, Fine, Court order, Thalakkala case; man gets double life term and fine.
< !- START disable copy paste -->