city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയപാതാ വികസനത്തിന് 19 ക്ഷേത്രങ്ങളും 23 പള്ളികളും ഒഴിപ്പിക്കേണ്ടിവരുമെന്ന് അധികൃതര്‍; ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ യോഗം ചേരും

കാസര്‍കോട്: (www.kasargodvartha.com 27.12.2017) ജില്ലയില്‍ ദേശീയപാതാ വികസനത്തിനായി 19 ക്ഷേത്രങ്ങളും 23 പള്ളികളും ഒഴിപ്പിക്കേണ്ടിവരുമെന്ന് അധികൃതര്‍. ദേശീയപാത വികസനത്തിന് വിട്ടുകൊടുക്കേണ്ട ഭൂമിയിലാണ് ഗുളികന്‍ ദേവസ്ഥാനമടക്കം 19 ഹൈന്ദവ ആരാധനാലയങ്ങളുള്ളത്. ബാക്കി സ്ഥലങ്ങളില്‍ 22 മുസ് ലിം ആരാധനാലയങ്ങളും ഒരു ക്രിസ്ത്യന്‍ ആരാധനാലയവും ഒഴിപ്പിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ അടിയന്തിരയോഗം വിളിച്ചു.

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലുള്ള ആരാധനാലയ ഭാരവാഹികളുടെ യോഗം ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് കാസര്‍കോട് ദേശീയപാതസ്ഥലമെടുപ്പ് വിഭാഗം സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ നടക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് ഭാരവാഹികളുടെ യോഗം വ്യാഴാഴ്ച നടക്കും. സര്‍ക്കാര്‍, സ്വകാര്യസ്ഥലങ്ങളിലുള്ള ആരാധനാലയങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന ആരാധനാലയങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും.

ദേശീയപാതാ വികസനത്തിന് 19 ക്ഷേത്രങ്ങളും 23 പള്ളികളും ഒഴിപ്പിക്കേണ്ടിവരുമെന്ന് അധികൃതര്‍; ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ യോഗം ചേരും

ദേശീയപാത അതോറിറ്റിക്കുവേണ്ട ആരാധനാലയങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും അളന്നുതിട്ടപ്പെടുത്തേണ്ടതുണ്ട്. ഇത് തിട്ടപ്പെടുത്തിയാല്‍ മാത്രമേ നഷ്ടപരിഹാരം എത്ര നല്‍കാന്‍ സാധിക്കുമെന്ന് പറയാനാവുകയുള്ളൂ. ഒഴിപ്പിക്കുന്ന ആരാധനാലയങ്ങളില്‍ പത്തെണ്ണം സര്‍ക്കാര്‍ ഭൂമിയിലാണുള്ളത്. ആരാധനാലയങ്ങള്‍ക്കുപുറമെ നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും മറ്റുകെട്ടിടങ്ങളും ദേശീയപാതക്കുവേണ്ടി ഒഴിപ്പിക്കേണ്ടിവരും.

അതേ സമയം ഇതിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തുണ്ട്. മതിയായ നഷ്ടപരിഹാരം ലഭിക്കുമോയെന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. വ്യാപാരികള്‍ക്കിടയില്‍ ഇക്കാര്യം സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാക്കാനായിട്ടില്ല. ദേശീയപാതവികസനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആശങ്കകള്‍ ദൂരികരിച്ചുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂവെന്നാണ് പൊതുവായ അഭിപ്രായം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Temple, Masjid, Protest, National highway development, Bearers, Temples and mosques to evacuate for national highway development.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia