പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവം; സ്‌കൂളിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി എംഎസ്എഫ്, അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് എഇഒ
Jul 6, 2018, 11:13 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.07.2018) പുസ്തകം എടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി എംഎസ്എഫ്. മഞ്ചേശ്വരം സബ്ജില്ലയിലെ അട്ടഗോളി എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് വ്യാഴാഴ്ച അധ്യാപക അടിച്ചു മാരകമായി പരിക്കേല്‍പിച്ചത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് അധ്യാപിക പുസ്തകമെടുക്കാന്‍ പറയുകയും, എന്നാല്‍ പുസ്തകമെടുക്കാന്‍ കുട്ടി അല്‍പം വൈകിയതിനാല്‍ അടിച്ചു പരിക്കേല്‍പിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്.
അട്ടഗോളി ബായിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിദ്ദീഖിന്റെ അഞ്ചു വയസുള്ള മകനാണ് പരിക്കേറ്റത്. ചൂരല്‍ പ്രയോഗത്തില്‍ കുട്ടിയുടെ പുറത്ത് അടിയേറ്റ് തൊലിയില്‍ മുറിവുണ്ടായി. വിവരമറിഞ്ഞ് മഞ്ചേശ്വരം എഇഒ ദിനേശന്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് എഇഒ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ അധ്യാപികയെ എംഎസ്എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Related News:
പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല്‍ കൊണ്ട് പുറം അടിച്ചു പൊളിച്ചു
പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല്‍ കൊണ്ട് പുറം അടിച്ചു പൊളിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Teacher, Assault, Attack, Student, MSF, Protest, Teacher beat student; MSF protested, demands take action
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Teacher, Assault, Attack, Student, MSF, Protest, Teacher beat student; MSF protested, demands take action
< !- START disable copy paste -->