Arrested | അരമങ്ങാനത്ത് യുവതിയെയും പിഞ്ചുകുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണം, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ ചുമത്തി
Nov 9, 2023, 12:19 IST
ചട്ടഞ്ചാൽ: (KasargodVartha) കളനാട് അരമങ്ങാനത്ത് യുവതിയെയും പിഞ്ചുകുഞ്ഞിനേയും കിണറ്റിൽ മരിച്ച കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സഫ്‌വാനെ (29) യാണ് ആത്മഹത്യാ പ്രേരണം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 15ന് കളനാട് ഹദ്ദാദ് നഗർ അരമങ്ങാനത്തെ പി എ അബ്ദുർ റഹ്‌മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകൾ ഹനാന മറിയം (അഞ്ച്) എന്നിവരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അധ്യാപകൻ അറസ്റ്റിലായത്. തലേദിവസം രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് രണ്ട് മക്കളോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു റുബീന. പിറ്റേദിവസം പിതാവ് പുലർചെ 5.30 മണിയോടെ പള്ളിയിൽ പോയി 6.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് യുവതിയെയും പേരക്കുട്ടിയെയും കാണാതായ വിവരം അറിയുന്നത്.
പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തിനെ തുടർന്ന് മേൽപറമ്പ് പൊലീസിൽ പരാതി നൽകുന്നതിനിടെ തൊട്ടപ്പുറത്ത് വീട്ടിലെ കിണറിന് സമീപം റുബീനയുടെ ചെരിപ്പ് കണ്ടെത്തുകയും അന്വേഷണത്തിൽ കിണറിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു റുബീന.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പിന്നീട് പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഭർതൃമതിയായ യുവതി ഒമ്പത് വർഷക്കാലമായി സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട സഫ്‌വാനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അടുത്തിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നുമാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി നടത്തിയ പരിശോധനയിൽ പരസ്പരമുള്ള ചാറ്റിംഗുകൾ നശിപ്പിച്ചതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് കേസിലെ തെളിവുകൾ നശിപ്പിച്ചതിനും അധ്യാപകനെതിരെ കോടതിക്ക് റിപോർട് നൽകിയത്. തുടർന്ന് മൊഴി രേഖപ്പെടുത്താനായി ബുധനാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിന് ഒടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ സഫ്‌വാനെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. കേസ് അന്വേഷിച്ച പൊലീസ് സംഘത്തിൽ എസ്ഐ വിജയൻ വികെ, സീനിയർ സിവിൽ പൊലീസുകാരായ പ്രദീപ്കുമാർ, സീമ വി, പ്രശാന്തിനി എന്നിവരും ഉണ്ടായിരുന്നു
Keywords: News, Kerala, Kasaragod, Teacher, Arrest, Woman, Child, Social Media, Complaint, Case, Investigation, Court, Crime, Teacher arrested after woman and child found dead in well. < !- START disable copy paste -->