city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാംസ്‌കാരിക നായകന്മാരുടെ പേരുകള്‍ കലാനഗരിയില്‍ മുഴങ്ങി കേള്‍ക്കും; വേദികള്‍ അറിയാം

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2019) അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. മത്സരങ്ങള്‍ അരങ്ങേറുന്ന ഇരുപത്തിയെട്ട് വേദികള്‍ക്കും കാസര്‍കോടിന്റെ സാംസ്‌കാരിക നായകന്‍മാരുടെ പേര്. മുഖ്യ വേദിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേര് നല്‍കി. മഹാകവി കുട്ടമത്തും, രാഷ്ട്രകവി ഗോവിന്ദ പൈയും, ടി.ഉബൈദും അങ്ങനെ കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം പിടിച്ച വ്യക്തിത്വങ്ങളുടെ പേരുകള്‍ നഗരിയില്‍ മുഴങ്ങി കേള്‍ക്കും. കലാ വസന്തം വിരുന്നെത്തുന്ന കാസര്‍കോടിന്റെ നാല് നാളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ ഇടം തേടും.

സാംസ്‌കാരിക നായകന്മാരുടെ പേരുകള്‍ കലാനഗരിയില്‍ മുഴങ്ങി കേള്‍ക്കും; വേദികള്‍ അറിയാം

വേദികള്‍ അറിയാം

- മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ (ഐങ്ങോത്ത് ഗ്രൗണ്ട്- വേദി 1)
- മഹാകവി കുട്ടമത്ത്, (കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍- വേദി 2)
- ടി.എസ് തിരുമുമ്പ്, (കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍-വേദി 3)
- ടി. ഉബൈദ്, (നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍-വേദി 4)
- രസികശിരോമണി കോമന്‍നായര്‍, (നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍- വേദി 5)
- വിദ്വാന്‍ പി കേളുനായര്‍, (എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെളളിക്കോത്ത്- വേദി 6)
- ചന്ദ്രഗിരി അമ്പു, (എസ്.എസ് കലാമന്ദിരം മേലാങ്കോട്ട്- വേദി 7)
- എ.സി കണ്ണന്‍നായര്‍, (എ.സി.കെ.എന്‍.എസ യുപി സ്‌കൂള്‍ മേലാങ്കോട്ട്- വേദി 8)
- മലബാര്‍ വി രാമന്‍നായര്‍, (ചിന്‍മയ വിദ്യാലയ ഓഡിറ്റോറിയം അതിയാമ്പൂര്‍- വേദി 9)
- രാഷ്ട്രകവി ഗോവിന്ദപൈ, ശ്രീലക്ഷ്മി ഓഡിറ്റോറിയം അതിയാമ്പൂര്‍-വേദി 10)
- കെ. മാധവന്‍, (ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്- വേദി 11)
- കണ്ണന്‍ പാട്ടാളി, (പടന്നക്കാട് കാര്‍ഷിക കോളേജ്- വേദി 12)
- കയ്യാര്‍ കിഞ്ഞണ്ണറായ്, (പടന്നക്കാട് കാര്‍ഷിക കോളേജ് ഇന്‍ഡോര്‍ ഓഡിറ്റോറിയം- വേദി 13)
- കൂര്‍മ്മന്‍ എഴുത്തച്ഛന്‍, (പാലാഴി ഓഡിറ്റോറിയം മന്ന്യോട്ട് കാവ്- വേദി 14)
- പാല ഭാസ്‌കര ഭാഗവതര്‍, (പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയം1- വേദി 15)
- ഗുരു ചന്ദുപ്പണിക്കര്‍, പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയം2- വേദി 16)
- സി. രാഘവന്‍ മാസറ്റര്‍, (സ്റ്റെല്ലാ മേരി സ്‌കൂള്‍ പടന്നക്കാട്- വേദി 17)
- വയലില്‍ കുഞ്ഞിരാമപ്പണിക്കര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- വേദി 18)
- നര്‍ത്തക രത്നം കണ്ണന്‍ പെരുവണ്ണാന്‍, (എസ്.എന്‍.എ.യു.പി.എസ് പടന്നക്കാട്- വേദി 19)
- കെ.എം. അഹമ്മദ്, (ഇഖ്ബാല്‍ എച്ച്.എസ്.എസ് അജാനൂര്‍ ഓപ്പണ്‍ സ്റ്റേജ്-വേദി 20)
- കണ്ണന്‍ കേരളവര്‍മ്മന്‍, (ഇഖ്ബാല്‍ എച്ച്.എസ്.എസ് അജാനൂര്‍ വേദി 21)
- ടി.സി കാര്‍ത്യായനിക്കുട്ടിയമ്മ,(കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ അപ്സ്റ്റെയര്‍ -വേദി -22)
- പക്കീരന്‍ വൈദ്യര്‍,(കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയം-വേദി 23)
- കെ.ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍,(കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ജി എഫ് എച്ച് എസ്-വേദി 24)
- ഗാന്ധി കൃഷ്ണന്‍ നായര്‍,(കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച് എസ് എസ് ഹാള്‍ ഒന്ന്-വേദി 25)
- ഗാന്ധി രാമന്‍ നായര്‍,(കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച് എസ് എസ് ഹാള്‍ രണ്ട്-വേദി 26)
- പാര്‍ത്ഥിസുബ്ബ,(കിഴക്കുങ്കല്‍ ചൈതന്യ ഓഡിറ്റോറിയം-വേദി 27)
- ടി.കെ ഭട്ടത്തിരി(കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് ഗ്രൗണ്ട് -വേദി 28)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Kanhangad, School-Kalolsavam, details, Stage details, State School Kalolsavam Stage details

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia