പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തി ജില്ലാ എസ് വൈ എസ് സമര യാത്രകള്‍ തുടങ്ങി
Feb 3, 2020, 10:38 IST
കാസര്‍കോട്: (www.kasaragodvartha.com 03.02.2020) പൗരത്വ നിയമത്തിലെ മത വിവേചനത്തിനെതിരെ ജില്ലാ എസ് വൈ എസ് സംഘടിപ്പിക്കുന്ന മൂന്ന് സമരയാത്രകള്‍ക്ക് പ്രൗഢതുടക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധ ഭാഗമായുള്ള ഉത്തര, ദക്ഷിണ, മധ്യ മേഖലാ യാത്രകളാണ് പുറപ്പെട്ടത്. ജില്ലയിലെ 365 യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന ദക്ഷിണ മേഖലായാത്ര രാവിലെ ഒമ്പതു മണിക്ക് ദേളി സഅദിയ്യയില്‍ നൂറുല്‍ ഉലമ എം ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടങ്ങി. സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. സമസ്ത സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് പതാക കൈമാറി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സമര സന്ദേശം നല്‍കി. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഹ് മദ് മൗലവി കുണിയ, അഷ്റഫ് സുഹ്രി പരപ്പ, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മഞ്ഞനാടി, ആബിദ് സഖാഫി മൗവ്വല്‍, പി എസ് മുഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്‍ ഖാദിര്‍ ഹാജി ജിഫ്രി, ഖലീല്‍ മാക്കോട് എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് കരിപ്പൊടി സ്വാഗതവും ഹംസ മിസ്ബാഹി ഓട്ടപടവ് നന്ദിയും പറഞ്ഞു. ഉദുമ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ സോണുകളില്‍ പര്യടനം നടത്തി ആറിന് വൈകിട്ട് പാറപ്പള്ളിയില്‍ സമാപിക്കും.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലായാത്ര രാവിലെ ഹൊസങ്കടി മള്ഹറില്‍ നിന്ന് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ മഖാം സിയാറത്തോടെ തുടങ്ങി. സിയാറത്തിന് സയ്യിദ് ശഹീര്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് അതാഉല്ല തങ്ങള്‍ പതാക കൈമാറി. മഞ്ചേശ്വരം, ഉപ്പള, കുമ്പള സോണുകളില്‍ പര്യടനം നടത്തി ആറിന് പേരാലില്‍ സമാപിക്കും.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം നയിക്കുന്ന മധ്യമേഖല യാത്ര രാവിലെ ഒമ്പതിന് പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിര്‍ തങ്ങള്‍ മഖാം സിയാറത്തോടെ തുടങ്ങി. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക കൈമാറി. സുലൈമാന്‍ കരിവെള്ളൂര്‍ സമര സന്ദേശം നല്‍കി. കാസര്‍കോട്, ബദിയടുക്ക, മുള്ളേരിയ സോണുകളില്‍ പര്യടനം നടത്തി 6ന് വൈകിട്ട് കുണിയയില്‍ സമാപിക്കും. ഓരോ കേന്ദ്രങ്ങളിലും പ്രമുഖര്‍ പ്രസംഗിക്കും. ഫെബ്രുവരി 15ന് കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രചാരണം കൂടിയാകും സമരയാത്രകള്‍.
Keywords: Kasaragod, Kerala, news, SYS, Protest, March, SYS Protest march started < !- START disable copy paste -->