വേനല്‍ ചൂട്: കവുങ്ങിന്പൂങ്കുലകള് കരിയുന്നതായി ശാസ്ത്രജ്ഞര്‍
Apr 9, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2016) വേനല്‍ ചൂട് കടുത്തതോടെ കവുങ്ങിന്റെ പൂങ്കുലകള്‍ വ്യാപകമായി കരിയുന്നതായി ശാസ്ത്രജ്ഞര്‍. കേരള, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഈ മാറ്റം വ്യാപകമായി കാണുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലെ താപനില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4.3 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവാണ് കാണുന്നതെന്ന് കാസര്‍കോട് സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. പി ചൗഡപ്പ പറഞ്ഞു.
ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പും ഇത് അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ഹരിത പ്രഭാവം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാരണം രാജ്യത്തെ താപനില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പസഫിക് സമുദ്രത്തിലെ ഉപരിതല ചൂട് ഉയരുന്നതാണ് കരയിലെ ചൂട് ഉയരാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
ചൂട് വര്‍ധിച്ചത് കാരണം പ്രകാശ സംസ്ലേഷണനിരക്കും പരാഗണനിരക്കും കുറയുകയാണ്. ഇതുകാരണം പാകമെത്താത്ത അടക്ക വീഴുന്നതും വ്യാപകമാണ്. കര്‍ണാടകയിലെ അഞ്ചു ജില്ലകളില്‍ വ്യാപകമായി കവുങ്ങിന്പൂങ്കുലകള് കരിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാകമെത്താത്ത അടക്കകള്‍ വീഴാന്‍ കാരണം കോളിറ്റോട്രിക്കം ഗ്ലിയോ സ്പോറൈഡസ് എന്ന ഫംഗസ് ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചൂട് വര്‍ധിക്കുകയാണെങ്കില്‍ കവുങ്ങ് കര്‍ഷകര്‍ ആശങ്കപ്പെടേണ്ടി വരുമെന്ന്് ചൗഡപ്പ മുന്നറിയിപ്പു നല്കുന്നു.
Keywords: kasaragod, CPCRI, Research, Kerala, Karnataka, Summer,