city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലമുകളിൽ കപ്പകൃഷിയിൽ കർഷകന്റെ വിജയഗാഥ

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.02.2022) കാട്ടുപന്നിക്കൊപ്പം കുരങ്ങൻ കൂട്ടത്തിന്റെ ശല്യവും അതിജീവിച്ച് മരുതുംകുളം മലമുകളിൽ കപ്പകൃഷിയിൽ കർഷകൻ നേടിയത് നൂറ് മേനിവിളവ്. ബളാൽ പഞ്ചായത്തിലെ മരുതുംകുളത്തെ കൈവേലിക്കൽ തങ്കച്ചൻ ആണ് മലഞ്ചെരുവിലെ പാട്ട ഭൂമിയിൽ വിജയഗാഥ കൊയ്തത്.

   
മലമുകളിൽ കപ്പകൃഷിയിൽ കർഷകന്റെ വിജയഗാഥ

കാട്ടുപന്നി ഉൾപെടെയുഉള്ള വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയിലെ വ്യതിയാനത്തെയും അതിജീവിച്ചാണ് തങ്കച്ചൻ ഇത്തവണ കപ്പ കൃഷിയുടെ വിളവെടുത്തത്. ആയിരം ചുവട് കപ്പയാണ് തങ്കച്ചൻ രണ്ടേകർ ഭൂമിയിൽ നട്ടുനനച്ചു വളർത്തിയത്. ഇതോടൊപ്പം നേന്ത്രവാഴകൃഷിയും നടത്തി.

ബ്ലോക് കടൻ, സിലോ സുന്ദരി കപ് എന്നീ ഇനത്തിൽപെട്ട തണ്ടുകളാണ് കൃഷിക്ക് ഉപയോഗിച്ചതെന്ന് തങ്കച്ചൻ പറഞ്ഞു. ബളാൽ കൃഷി ഭവന്റെ പൂർണ പിന്തുണയും ലഭിച്ചിരുന്നു. നൂറ് മേനി വിളഞ്ഞ കപ്പകൃഷിയുടെ വിളവെടുപ്പും വാട്ടി ഉണക്കലും നാടിന്റെ ഉത്സവം പോലെയാണ് നടന്നത്. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, അസി കൃഷി ഓഫീസർ രമേഷ് കുമാർ, വാർഡ് മെമ്പർ സന്ധ്യാ ശിവൻ എന്നിവർ കപ്പ വിളവെടുപ്പിനെത്തി.

മുൻ വർഷങ്ങളിലും തങ്കച്ചൻ മരുതുംകുളം മലയിൽ കപ്പകൃഷി നടത്തിയിരുന്നു. കപ്പയുടെ ഗുണനിലവാരം മനസിലാക്കി ഉണക്ക് കപ്പയ്ക്ക് ആവശ്യക്കാരും ഏറെയുണ്ട്. വാട്ട് കപ്പയാക്കി വിൽക്കുന്ന തങ്കച്ചൻ കൃഷി ഭവന്റെ സഹായത്തോടെ ഇക്കുറി പുതിയ വിപണി കണ്ടെത്താമെന്നു പ്രതീക്ഷയിലാണ്. കിലോയ്ക്ക് 60 രൂപയാണ് വിലപ്രതീക്ഷിക്കുന്നത്.


Keywords: Success story of farmer, Kerala, Kasaragod, Vellarikundu, News, Top-Headlines, Farmer, Land, Kapioka, Agriculture Officer, Ward member.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia