city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cultivation | തരിശുപാടത്ത്‌ പ്രവാസികൾ ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്

 _സുധീഷ് പുങ്ങംചാൽ_

വെള്ളരിക്കുണ്ട്: (KasargodVartha)
25 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയവർ തരിശ് ഭൂമിയിൽ ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. വെസ്റ്റ് എളേരി ചീർക്കയത്തെ പാട്ടത്തിൽ മോഹനൻ നായരും (57) പുങ്ങംചാലിലെ തളാപ്പൻ കൃഷ്ണൻ നായരും (59) ചേർത്തല സുരേഷുമാണ് (54) കാർഷിക കേരളത്തിന് തന്നെ അഭിമാനമായത്.
  
Cultivation | തരിശുപാടത്ത്‌ പ്രവാസികൾ ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്

ദുബൈ ഓടോ സെന്ററിൽ കഴിഞ്ഞ 25 വർഷം ടയർ മെകാനികായി ജോലി ചെയ്തയാളാണ് മോഹനൻ നായർ. കൃഷ്ണൻ നായർ ദുബൈ ഹോറിസൻ കാറ്ററിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. ഇരുവരും പ്രവാസജീവിതം അവസാനിപ്പിച്ച് ഒരുവർഷം മുൻപാണ് നാട്ടിൽ എത്തിയത്. ഇനിയുള്ള കാലം നാട്ടിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കവെയാണ് ഇരുവരുടെയും സുഹൃത്തും ക്ഷീരകർഷകനുമായ സുരേഷുമായി കൂട്ട് കൃഷിയെ പറ്റി ആലോചിച്ചത്.
 
Cultivation | തരിശുപാടത്ത്‌ പ്രവാസികൾ ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്

കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ഇവരുടെ ടീം പുങ്ങം ചാൽ കളരി ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള പാടത്ത് നെൽ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് ഏകർ പാട മാണ് ഇവർ നെൽ കൃഷിക്കായി ക്ഷേത്ര ഭാരവാഹികളോട് പാട്ടത്തിന് വാങ്ങിയത്. ഇതിൽ വെസ്റ്റ് എളേരി കൃഷി ഭവന്റെ പൂർണ പിന്തുണയോടെ ഇവർ തൊണ്ണൂറാൻ ഇനത്തിൽപെട്ട നെൽ വിത്ത്‌ വിതക്കുകയായിരുന്നു..

നെൽകൃഷിയിലെ പരിചയസമ്പത്ത്‌ ഒന്നും ഇല്ലാതിരുന്ന ഈ മൂവർ സംഗം എല്ലാതടസങ്ങളും അതിജീവിച്ചാണ് തരിശ്പാടം നിറയെ സമൃദ്ധിയുടെ പൊൻകതിർ വിരിയിക്കുന്നതിൽ നൂറുമേനി വിജയം കൊയ്തിരിക്കുന്നത്. കളരി നെൽപ്പാടത്ത്‌ നടന്ന മൂവർ സംഗത്തിന്റെ കൊയ്ത്തുത്സവം പരപ്പ ബ്ലോക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി ടി അരുൺ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം കെ കെ തങ്കച്ചൻ. അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി വി രാജീവൻ, പാട്ടത്തിൽ അപ്പുകുട്ടൻ നായർ, ഐക്കോട്ട് എ ടി കുഞ്ഞമ്പു നായർ, കൃഷി അസി. ഓഫീസർമാരായ രാജീവൻ സി എച്, പി സിന്ധു, സി പി വിജേഷ്, രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിൽപെട്ട ആന്റക്സ് ജോസഫ്, ടി വി തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Cultivation, Agriculture, Malayalam News, Success of three in paddy cultivation
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia