പെണ്‍കുട്ടി തീകൊളുത്തി മരിച്ചത് ശല്യം കാരണം; യുവാവ് കസ്റ്റഡിയില്‍
Aug 11, 2014, 22:52 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11.08.2014) തൃക്കരിപ്പൂരില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ യുവാവിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ കൊയങ്കരയിലെ ജിഷ്‌ന ( 15 ) മരിച്ച സംഭവത്തില്‍ തടിയന്‍കൊവ്വല്‍ ബസ് സ്റ്റാന്‍ഡിന് കിഴക്കുവശത്ത് താമസിക്കുന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.
ഇൗ യുവാവ് ജിഷ്‌നയെ ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യപ്പെടുത്തി വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ നേരത്തെ ഇയാളെ പിടികൂടി താക്കീത് ചെയ്ത് വിട്ടിരുന്നുവത്രേ. സംഭവ സമയത്ത് ജിഷ്‌നയുടെ വീട്ടിന് സമീപത്ത് ഈ യുവാവിനെ കണ്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.
സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട യുവാവിനെ രാത്രി ഒമ്പത് മണിയോടെ ചന്തേര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് നീലേശ്വരം സി.ഐ. യു. പ്രേമന്റെ നേതൃത്വത്തില്‍ വിശദമായ അനേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് തൃക്കരിപ്പൂര്‍ കൊയങ്കരയിലെ ഓട്ടോഡ്രൈവര്‍ കെ.വി രമേശന്റെയും രാധയുടെയും മകള്‍ ജിഷ്‌നയെ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. സഹോദരി അനഘ വയനാട്ടില്‍ പഠിക്കുകയാണ്. തീ കത്തുന്നത് കണ്ടു ഓടിയെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Related News:
ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി പൊള്ളലേറ്റ് മരിച്ചു
Keywords : Kasaragod, Kerala, Burnt, Student, Girl, Udinoor, Trikaripur, Jisna Ramesh.
Advertisement: