Student found dead | ഉറങ്ങുമ്പോൾ അമ്മയെ ചിരവ കൊണ്ട് അടിച്ചും അമ്മിക്കല്ലിട്ടും 17 കാരൻ അക്രമിച്ചെന്ന പരാതിക്കിടെ കൗമാരക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Sep 19, 2022, 14:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഉറങ്ങുമ്പോൾ അമ്മയെ ചിരവ കൊണ്ട് അടിച്ചും അമ്മിക്കല്ലിട്ടും 17 കാരൻ അക്രമിച്ചെന്ന പരാതിക്കിടെ കൗമാരക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ ആലയിലെ പിവി സുധയുടെ മകന് സുജിത് (17) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സുധയും മകനും തനിച്ചാണ് വീട്ടിൽ കഴിയുന്നത്. കയ്യൂര്‍ ഗവ. ഐടിഐയിലെ വിദ്യാർഥിയാണ് മരണപ്പെട്ട സുജിത്ത്.
സുധയുടെ നിലവിളികേട്ട അയല്‍വാസികള്‍ വീട്ടിൽ ഓടിയെത്തിയപ്പോൾ ചോരയില്‍ കുളിച്ചു മുറ്റത്ത് സുധ വീണു കിടക്കുന്നതാണ് കണ്ടത്. അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഇവരുടെ മകനെ തൂങ്ങിയ നിലയില്‍ കണ്ടത്. പെട്ടന്ന് തന്നെ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും സുജിത് മരിച്ചിരുന്നു. സംഭവത്തിലേക്ക് നയിച്ചതിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Student found dead, News, Kanhangad,Top-Headlines, Kerala, Student, Dead, Complaint.
< !- START disable copy paste -->