ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രധാനാധ്യാപകന്റെ മര്‍ദനം; അടിയേറ്റ് കര്‍ണപുടം തകര്‍ന്ന കുട്ടി ആശുപത്രിയില്‍, പോലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം
Feb 27, 2020, 12:34 IST
ചെറുവത്തൂര്‍: (www.kasaragodvartha.com 27.02.2020) ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രധാനാധ്യാപകന്റെ മര്‍ദനം. അടിയേറ്റ് കര്‍ണപുടം തകര്‍ന്ന കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളിലെ കുട്ടിക്കാണ് പ്രധാനാധ്യാപകന്റെ അടിയേറ്റ് പരിക്കേറ്റത്. തമിഴ്നാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ചെറുവത്തൂരിലേക്ക് കുടിയേറിവന്ന കുടുംബത്തില്‍പെട്ട കുട്ടിയാണ് ആശുപത്രിയിലുള്ളത്.
കുട്ടിയുടെ പിതാവ് മരണപ്പെട്ടതിനാല്‍ അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സംഭവത്തില്‍ അമ്മൂമ്മ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
Keywords: Cheruvathur, Kerala, news, Assault, school, Students, Teachers, hospital, Police, case, Student assaulted by School teacher < !- START disable copy paste -->