city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Action | ഓണാഘോഷ സമയത്ത് വ്യാജമദ്യ, മയക്കുമരുന്ന് കടത്ത് തടയാൻ കർശന നടപടി; ബന്ധപ്പെടേണ്ട നമ്പറുകൾ ഇതാണ്

strict measures to prevent illicit liquor and drug trafficki
Representational image generated by meta Ai

സെപ്റ്റംബർ 20 വരെ നീളുന്ന പ്രത്യേക എന്‍ഫോഴ്സ്മെന്റ്  ഡ്രൈവ് ജില്ലയിൽ ആരംഭിച്ചു.

കാസർകോട്: (KasargodVartha) ഓണാഘോഷ സീസണിലെ വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ അനധികൃത പ്രവർത്തനങ്ങൾ തടയാൻ കാസർകോട്ട് എക്സൈസ് വകുപ്പ് കർശന നടപടികളുമായി രംഗത്തെത്തി. സെപ്റ്റംബർ 20 വരെ നീളുന്ന പ്രത്യേക എന്‍ഫോഴ്സ്മെന്റ്  ഡ്രൈവ് ജില്ലയിൽ ആരംഭിച്ചു. പൊലീസും കനത്ത ജഗ്രതയാണ് പുലർത്തിവരുന്നത്.

വ്യാജവാറ്റ്, ചാരായ കച്ചവടം, വ്യാജമദ്യ നിർമ്മാണം, സ്പിരിറ്റ് കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വലിയ തോതിൽ സാധ്യതയുള്ള ഈ സമയത്ത് ജാഗ്രത പുലർത്താനാണ് എക്സൈസ് വകുപ്പിന്റെ നീക്കം. പൊതുജനങ്ങളിൽ നിന്നുള്ള പരാതികളെ രഹസ്യമായി സൂക്ഷിച്ച് നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമായതിനാൽ ഇത്തരം പ്രവർത്തനങ്ങൾ കർശനമായി തടയേണ്ടത് അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കൂ. സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ എക്സൈസ് വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

എക്സൈസ് വകുപ്പിന്റെ ബന്ധപ്പെടേണ്ട നമ്പറുകൾ:

കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ: 155358
കൺട്രോൾ റൂം: 04994 256728
എക്സൈസ് സർക്കിൾ ഓഫീസ്, കാസർഗോട്: 04994 255332
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക്ക് സെഷ്യൽ സ്‌ക്വാഡ്, കാസർഗോട്: 04994257060
എക്സൈസ് സർക്കിൾ ഓഫീസ് ഹോസ്ദുർഗ്ഗ്: 04672 204125
എക്സൈസ് സർക്കിൾ ഓഫീസ് വെള്ളരിക്കുണ്ട്: 04672-245100
എക്സൈസ് റെയിഞ്ച് ഒഫീസ് നീലേശ്വരം: 04672-283174
എക്സൈസ് റെയിഞ്ച് ഒഫീസ് ഹോസ്ദുർഗ്ഗ്: 04672-204533
എക്സൈസ് റെയിഞ്ച് ഓഫീസ് കാസർഗോട്: 04994-257541
എക്സൈസ് റെയിഞ്ച് ഒഫീസ് കുമ്പള: 04998-213837
എക്സൈസ് റെയിഞ്ച് ഒഫീസ്: 04994-205364
എക്സൈസ് റെയിഞ്ച് ഒഫീസ് ബദിയടുക്ക: 04998-293500

ഓണം സുരക്ഷിതമായി ആഘോഷിക്കാൻ എല്ലാവരും പ്രയത്നിക്കേണ്ടതുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ പോലീസിൽ പരാതി നൽകുക.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia