പാചകത്തിനിടെ സ്റ്റൗ പൊട്ടിത്തെറിച്ചു വിദ്യാര്‍ത്ഥിനിയ്ക്കു ഗുരുതരമായി പൊള്ളലേറ്റു
Feb 12, 2015, 12:03 IST
കുമ്പള: (www.kasargodvartha.com 12/02/2015) അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ചു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. കുമ്പള കഞ്ചിക്കട്ടയിലെ രവിയുടെ മകളും കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയുമായ കാവ്യ(15)യ്ക്കാണ് പൊള്ളലേറ്റത്.
കാവ്യയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മംഗലാപുരത്തെ ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്റ്റൗ പൊട്ടിത്തെറിച്ചപ്പോള്‍ തീ കാവ്യയുടെ ദേഹത്തേക്കു പടരുകയായിരുന്നു.
കാവ്യയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മംഗലാപുരത്തെ ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്റ്റൗ പൊട്ടിത്തെറിച്ചപ്പോള്‍ തീ കാവ്യയുടെ ദേഹത്തേക്കു പടരുകയായിരുന്നു.
Keywords: Stove blast, Kumbala, Student, Injured, Fire, Kerala, Kasaragod, Cooking, Stove blast: student injured.