ഉദുമ കണ്ണംകുളത്ത് വീണ്ടും പള്ളിക്കമ്മിറ്റി ഭാരവാഹിയുടെ വീടിന് നേരെ അക്രമം
Feb 12, 2015, 12:17 IST
ഉദുമ: (www.kasargodvartha.com 12/02/2015) ഉദുമ കണ്ണംകുളത്ത് വീണ്ടും പള്ളിക്കമ്മിറ്റി ഭാരവാഹിയുടെ വീടിന് നേരെ അക്രമം. കണ്ണംകുളം ജുമാ മസ്ജിദ് ട്രഷറര്‍ അബ്ദുല്‍ സത്താറിന്റെ വീടിന് നേരെയാണ് അക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ചെ 1.30 മണിയോടെയായിരുന്നു അക്രമണം.
വീടിനോട് ചേര്‍ന്നുള്ള റോഡിന് സമീപംവെച്ച് വാഹനത്തിലെത്തിയവരാണ് കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. കല്ലേറില്‍ വീടിന്റെ തെക്ക് ഭാഗത്തുള്ള മുറികളുടെ ഗ്ലാസുകളെല്ലാം തകര്‍ന്നു. ഏതാനും ദിവസം മുമ്പ് പള്ളിയിലെ മറ്റൊരു ഭാരവാഹി മൊയ്തീന്റെ വീടിന് നേരേയും അക്രമണം നടന്നിരുന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വീണ്ടും അക്രമണം ഉണ്ടായത്.
മൊയ്തീന്റെ വീടിന് നേരെയുണ്ടായ കല്ലേറിന് ഏതാനും ദിവസം മുമ്പ് കണ്ണംകുളത്തെ ജാഫര്‍ എന്ന യുവാവിനെ വാട്‌സ് ആപ്പില്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഉദുമ പാക്യാരയിലെ പത്തോളം വരുന്ന യുവാക്കള്‍ പള്ളിക്ക് സമീപംവെച്ച് അക്രമിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതിയില്‍ പോലീസ് പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട അതേദിവസമാണ് ജാഫറിനെ മര്‍ദിക്കുന്നത് കണ്ട് തടഞ്ഞ മൊയ്തീന്റെ വീടിന് നേരെ അക്രമണം നടത്തിയത്.
സമാധാനം നിലനില്‍ക്കുന്ന കണ്ണംകുളത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് തുടര്‍ച്ചയായുള്ള ഈ അക്രമണങ്ങളെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Udma, Kannam Kulam, House, Stone pelting, Attack, Kasaragod, Kerala, Complaint.