കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനത്തിനെതിരെ തയ്യല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
Nov 4, 2019, 19:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2019) കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനത്തിനെതിരെ തയ്യല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക് കടക്കുന്നു. കേരളത്തിലെ തയ്യല്‍ തൊഴിലാളികളുടെ സംഘടനയായ എകെറ്റിഎയുടെ പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത തയ്യല്‍ തൊഴിലാളി ക്ഷേമനിധിയും നൂറുകണക്കിന് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കുടിശികരഹിത പെന്‍ഷനാക്കി നടപ്പിലാക്കണമെന്നും 2013 മാര്‍ച്ചിനു ശേഷമുള്ള പ്രസവാനുകൂല്യം 13000 രൂപ വച്ചുള്ള കുടിശിക കേന്ദ്രസംസ്ഥാന ഫണ്ടുകളുപയോഗിച്ച് നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
പണിമുടക്കിന്റെ ഭാഗമായി 2019 ഒക്ടോബര്‍ 30 ന് തിരുവനന്തപുരം ചീഫ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ജില്ലാകേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെവി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കെ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കെ രാധാകൃഷ്ണന്‍, വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കെ ശശീധരന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
തയ്യല്‍ തൊഴിലാളി ക്ഷേമനിധി നിയമം കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി നടപ്പിലാക്കുക, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫിസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ച ഇഎസ്‌ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് തയ്യല്‍ തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിന്റെ ഭാഗമായി 2019 ഒക്ടോബര്‍ 30 ന് തിരുവനന്തപുരം ചീഫ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ജില്ലാകേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെവി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കെ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കെ രാധാകൃഷ്ണന്‍, വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കെ ശശീധരന്‍ സ്വാഗതം പറഞ്ഞു.
Keywords: news, kasaragod, Kanhangad, Kerala, Strike, Thiruvananthapuram, stiching workers strike against kerala and central governments