സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പ്: വനിതകളുടെ സാന്താ ഫൈറ്റിങ്ങില്‍ കാസര്‍കോടിന് ചരിത്രത്തില്‍ ആദ്യ മെഡല്‍; അഭിമാനമായി വിജിത അനില്‍
Feb 17, 2021, 13:04 IST
ചെറുവത്തൂര്‍: (www.kasargodvartha.com 17.02.2021) ഇതാദ്യമായി കാസര്‍കോടിന് സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപില്‍ വനിതകളുടെ സാന്താ ഫൈറ്റിങ്ങില്‍ മെഡല്‍. തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സീനിയര്‍ വുഷു ചാമ്പ്യന്‍ഷിപില്‍ വിജിത അനിലാണ് കാസര്‍കോടിന് വേണ്ടി വനിതാ വിഭാഗത്തില്‍ (സാന്താ ഫൈറ്റിങ്ങ് 75 കിലോ) വെങ്കല മെഡല്‍ നേടി അഭിമാനമായത്.
കാസര്‍കോടും കോഴിക്കോടും തമ്മിലായിരുന്നു വെങ്കലത്തിനായുള്ള പോരാട്ടം. സതേണ്‍ റെയില്‍വേ ഉദ്യാഗസ്ഥയാണ് വിജിത. ചെറുവത്തൂര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അകാഡമിയിലെ അനില്‍ മാസ്റ്ററുടെ ഭാര്യയാണ്. തയ്ക്കൊണ്ടോ ഇന്റര്‍നാഷണല്‍ മെഡലിസ്റ്റ് അന്‍വിദ ഏക മകളാണ്.
Keywords: Kasaragod, Kerala, News, Cheruvathur, Championship, Women, Winner, State, Thiruvananthapuram, Kozhikode, Railway, State Wushu Championship: Kasargod wins first medal in history in women's Santha fighting.
< !- START disable copy paste -->