city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eid Gift | കൂട്ടിന് ആരുമില്ലാത്ത രോഗിക്ക് പെരുന്നാള്‍ സമ്മാനവുമായി ജീവനക്കാര്‍; ജെനറല്‍ ആശുപത്രിയില്‍ വേറിട്ടൊരു നന്മ

കാസര്‍കോട്: (www.kasargodvartha.com) കൂട്ടിന് ആരുമില്ലാതെ കാന്‍സര്‍ രോഗത്തിന്റെ തുടര്‍ ചികിത്സക്കായി ജെനറല്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് സ്‌നേഹസമ്മാനവുമായി ആശുപത്രി ജീവനക്കാര്‍. യുവാവിന് പെരുന്നാളിനുള്ള പുതുവസ്ത്രങ്ങളും മറ്റും ജീവനക്കാര്‍ സമ്മാനിച്ചു. പെരുന്നാള്‍ ദിവസം പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് ഈ യുവാവും പെരുന്നാള്‍ ആഘോഷിക്കും.
   
Eid Gift | കൂട്ടിന് ആരുമില്ലാത്ത രോഗിക്ക് പെരുന്നാള്‍ സമ്മാനവുമായി ജീവനക്കാര്‍; ജെനറല്‍ ആശുപത്രിയില്‍ വേറിട്ടൊരു നന്മ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ഇവിടെ ചികിത്സയിലാണ്. കൂട്ടിരിപ്പിന് ആരുമില്ല. ആശുപത്രി ജീവനക്കാരുടെ സഹായത്തോടെയാണ് കഴിയുന്നത്. ഭക്ഷണവും മറ്റു കാര്യങ്ങളിലെല്ലാം ജീവനക്കാരാണ് ശ്രദ്ധിക്കുന്നത്. സൂപ്രണ്ട് ജമാല്‍ അഹ്മദിന്റെ സന്ദര്‍ശന സമയത്താണ് യുവാവിന്റെ പ്രയാസം മനസിലായത്.

പിന്നീട് ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ജീവനക്കാരുടെ സ്‌നേഹ സമ്മാനം സൂപ്രണ്ടിന് കൈമാറി. യുവാവ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നത് വരെയുള്ള ഭക്ഷണവും നല്‍കും.
       
Eid Gift | കൂട്ടിന് ആരുമില്ലാത്ത രോഗിക്ക് പെരുന്നാള്‍ സമ്മാനവുമായി ജീവനക്കാര്‍; ജെനറല്‍ ആശുപത്രിയില്‍ വേറിട്ടൊരു നന്മ

Keywords: General Hospital, Malayalam News, Eid al-Adha, Kerala News, Kasaragod News, Malayalam News, Staff with eid gifts for patient.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia