കാസര്‍കോട് ജില്ലയില്‍ എസ് എസ് എല്‍ സി വിജയശതമാനത്തില്‍ വര്‍ദ്ധന; മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടി, 49 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറുമേനി
Jun 30, 2020, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2020) ജില്ലയിലെ പത്താംതരം വിജയശതമാനം 98.61 ആണ്. പരീക്ഷ എഴുതിയ 19599 വിദ്യാര്‍ത്ഥികളില്‍ 19326 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതില്‍ 10015 പേര്‍ ആണ്‍കുട്ടികളും 9311 പേര്‍ പെണ്‍കുട്ടികളും ആണ്. ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 10780 പേരും എയ്ഡഡ് സ്‌കൂളില്‍ നിന്നും 6603 പേരും അണ്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നും 1943 പേരുമാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. പരീക്ഷ എഴുതിയവരില്‍ 1685 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എപ്ലസ് നേടിയത് ഗവണ്‍മെന്റ് വിദ്യാാലയത്തില്‍ നിന്നാണ്. എ പ്ലസ് നേടിയവരില്‍ 929 പേര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 633 പേര്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും 123 പേര്‍ അണ്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നുമാണ്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 99.24 ശതമാനവും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലേക്ക് 98.08 ശതമാനവും ആണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10736 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 10530 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8863 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 8796 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 1113 പേരും കാസര്‍കോട് വിദ്യാഭ്യാസജില്ലയില്‍ നിന്ന് 572 പേരും ആണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്
49 ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം
ഇക്കഴിഞ്ഞ പത്താംതരം പരീക്ഷയില്‍ ജില്ലയിലെ 49 ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. കൂടാതെ 12 എയ്ഡഡ് സ്‌കൂളുകളും 20 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. ഇത്തവണ ജില്ലയില്‍ ആകെ 81 സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്.
വിജയശതമാനത്തില്‍ 0.9 ശതമാനം വര്‍ദ്ധനവ്
കഴിഞ്ഞ വര്‍ഷത്തെ പത്താംതരം ഫലത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ 0.9 ശതമാനം വര്‍ദ്ധനവ്.കഴിഞ്ഞ തവണ ജില്ല കരസ്ഥമാക്കിയത് 97.71 ശതമാനം വിജയം ആയിരുന്നെങ്കില്‍ ഇത്തവണയത് 98.61 ശതമാനം ആണ്.
എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി
കഴിഞ്ഞ തവണ 1461 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതെങ്കില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരുടെ എണ്ണം 1685 ആണ്.അതായത് ഇത്തവണ 224 വിദ്യാര്‍ത്ഥികള്‍ കൂടി എ പ്ലസ് നേടി മികവ് പുലര്‍ത്തി.
വെള്ളച്ചാല്‍ എം ആര്‍ എസിന് 13-ാമതും നൂറുമേനി
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വെളളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് അര്‍ഹത നേടി. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ എം ആര്‍ എസിലെ 13-മത് എസ് എസ് എല്‍ സി ബാച്ചാണിത്. എല്ലാ വര്‍ഷവും നൂറു മേനി നേടിയ സ്‌കൂളില്‍ ഇക്കുറി 33 പേരാണ് പരീക്ഷയെഴുതിയത്. 24 പേര്‍ കാസര്‍കോട് ജില്ലക്കാരും ഒമ്പത് പേര്‍ മറ്റു ജില്ലയില്‍ നിന്നുള്ളവരുമാണ്.
ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോള്‍ നാല് പേര്‍ക്ക് ഒമ്പത് എപ്ലസ് ഗ്രേഡുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അഞ്ചാംതരം മുതല്‍ പത്ത് വരെ സൗജന്യമായി മികച്ച താമസ സൗകര്യത്തോടെ പഠനാവസരമൊരുക്കുകയാണ് വകുപ്പിന്റെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍. പഠന രംഗത്ത് മികവ് ഉറപ്പാക്കുന്നതൊടൊപ്പം കലാ കായിക മേകലകളിലും ഉന്നത പരിശീലനം നല്‍കുന്നു. നിലവില്‍ 200 നടുത്ത് വിദ്യാര്‍ത്ഥികള്‍ വെള്ളച്ചാല്‍ എം ആര്‍ എസില്‍ പഠിക്കുന്നു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനാറാണി എസ്, എം ആര്‍ എസ് സീനിയര്‍ സൂപ്രണ്ട് പി ബി ബഷീര്‍, ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, News, SSLC, Examination, winners, Increase, SSLC win percentage increased in Kasaragod