പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; പിതാവ് കാണാനില്ലെന്ന് പറഞ്ഞ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തി, മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
Nov 3, 2017, 18:26 IST
ബദിയടുക്ക: (www.kasargodvartha.com 03.11.2017) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം സംബന്ധിച്ച് പിതാവ് കാണാനില്ലെന്ന് പറഞ്ഞ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ കോള്‍ ലിസ്റ്റുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രുതിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബദിയടുക്ക മൂകംപാറയിലെ വെങ്കിടേഷന്റെ മകള്‍ ശ്രുതി (17) മരണപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ എലി വിഷം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും ചിലരെ ചോദ്യം ചെയ്താല്‍ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും മകളുടെ ബാഗും മൊബൈല്‍ ഫോണും കാണാനില്ലെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വീട്ടിനകത്തു വെച്ച് ശ്രുതിയുടെ ബാഗും മൊബൈല്‍ ഫോണും നാടകീയമായി കണ്ടെത്തിയത്.
Related News:
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; സ്കൂള്‍ ബാഗും മൊബൈല്‍ ഫോണും എവിടെ? മരണത്തില്‍ ദുരൂഹതയേറുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Mobile Phone, plus-two, Student, Death, Sruthi's death; Missing Mobile phone and bag found
Keywords: Kasaragod, Kerala, news, Badiyadukka, Mobile Phone, plus-two, Student, Death, Sruthi's death; Missing Mobile phone and bag found