city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

FOSCOS | ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുന്നു; കാസർകോട്ട് ലൈസൻസ് ഇല്ലാത്ത 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അടച്ചുപൂട്ടി

കാസർകോട്: (www.kasargodvartha.com) ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപറേഷൻ ഫോസ്കോസ്' എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ കാസർകോട് ജില്ലയിൽ 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അടച്ചു പൂട്ടൽ നോടീസ് നൽകി. അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ ലൈസൻസ് നേടിയതിനു ശേഷം പിഴ അടച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയോടു കൂടി മാത്രമായിരിക്കും വീണ്ടും തുറക്കാൻ അനുവദിക്കുക. ഓപറേഷൻ ഫോസ്കോസ് പരിശോധനകൾ ബുധനാഴ്ചയും തുടരും.
            
FOSCOS | ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുന്നു; കാസർകോട്ട് ലൈസൻസ് ഇല്ലാത്ത 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അടച്ചുപൂട്ടി

ഭക്ഷണ സാധനങ്ങൾ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യർഥിച്ചിരുന്നു. ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് പലരും നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. കൂടാതെ, നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് വകുപ്പിന്റെ നടപടി.
          
FOSCOS | ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുന്നു; കാസർകോട്ട് ലൈസൻസ് ഇല്ലാത്ത 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അടച്ചുപൂട്ടി

ഈ സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടുകയോ നിയമപരമായി ലൈസന്‍സിന് പൂര്‍ണമായ അപേക്ഷ സമര്‍പിച്ച് മാത്രമേ തുറന്നു കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
         
FOSCOS | ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുന്നു; കാസർകോട്ട് ലൈസൻസ് ഇല്ലാത്ത 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അടച്ചുപൂട്ടി
          
FOSCOS | ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുന്നു; കാസർകോട്ട് ലൈസൻസ് ഇല്ലാത്ത 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അടച്ചുപൂട്ടി

Keywords: Kerala, News, Kasaragod, Health, Food, Inspection, Licence, Special inspection of food vendors for license. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia