ജോലിക്കായി പോയ മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പോലീസില്‍
Apr 27, 2017, 16:00 IST
രാജപുരം: (www.kasargodvartha.com 27/04/2017) ജോലി തേടി വീട് വിട്ട മകനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു. മാനടുക്കം പാടിയിലെ രാധാകൃഷ്ണന്റെ മകന്‍ രജീഷ്(23) നെയാണ് കാണാതായത്.
മാര്‍ച്ച് ഒന്നിന് ജോലി തേടി മൂവാറ്റുപുഴയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. ആദ്യമൊക്കെ രജീഷ് വീട്ടുകാരെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് രാധാകൃഷ്ണന്‍ മൂവാറ്റുപുഴയില്‍ ചെന്ന് അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബന്ധു വീട്ടിലും മറ്റും അന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ് രാധാകൃഷ്ണന്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Rajapuram, Job, Father, Police, Complaint, Case, Phone, Invstigation, Son goes missing; Father lodges complaint.