city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Daya Bai | 'സര്‍കാര്‍ ഉറപ്പുകള്‍ വിശ്വസിക്കുന്നു'; ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: (www.kasargodvartha.com) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി തേടിയും കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ടും സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിര്‍ത്തുന്നതെന്ന് ദയാബായി സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
                
Daya Bai | 'സര്‍കാര്‍ ഉറപ്പുകള്‍ വിശ്വസിക്കുന്നു'; ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങള്‍ അറിയിച്ചത്. ആദ്യത്തെ രേഖയില്‍ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോള്‍ തിരുത്തി നല്‍കിയെന്നും മന്ത്രി അറിയിച്ചു. അതേസമയം കാസര്‍കോട്ട് എയിംസ് അടക്കമുള്ള ആവശ്യങ്ങളില്‍ ദയാബായി ഉറച്ചുനില്‍ക്കുകയാണ്. രണ്ട് മെഡികല്‍ കോളജുകളും എട്ട് സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ഉള്ള കോഴിക്കോട്ട് എയിംസ് സ്ഥാപിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്ന് ദയാബായി പറഞ്ഞു.
             
Daya Bai | 'സര്‍കാര്‍ ഉറപ്പുകള്‍ വിശ്വസിക്കുന്നു'; ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

സര്‍കാര്‍ അംഗീകരിച്ചതായി പറയുന്ന മൂന്ന് ആവശ്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുമെന്നും കളിപ്പീര് ആണെങ്കില്‍ ഇവിടെ കൊണ്ട് നില്‍ക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 81കാരിയായ ദയാബായുടെ സമരം രണ്ടാഴ്ചയിലധികമാണ് നീണ്ടുനിന്നത്. ഈമാസം രണ്ടിനാണ് അവര്‍ സമരമാരംഭിച്ചത്. ആരോഗ്യ സ്ഥിതി വഷളായതോടെ രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അവര്‍ വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞദിവസം മന്ത്രിമാര്‍ നേരിട്ടെത്തി ചര്‍ച നടത്തിയിട്ടും തീരുമാനങ്ങളിലെ അവ്യക്തത ചൂണ്ടിക്കാട്ടി അവര്‍ സമരം തുടരുകയായിരുന്നു.

കാസർകോട്ടെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ​ ചി​കി​ത്സ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദുരി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​ന​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കാ​യി ന​ട​ത്താ​റു​ള്ള ചി​കി​ത്സ ക്യാംപ്​ പു​ന​രാ​രം​ഭി​ക്കു​ക, എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ കാ​സ​ർ​കോടി​നെ കൂ​ടി പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ 90 ഓളം ആ​വ​ശ്യ​ങ്ങളാണ് ഉന്നയിച്ചിരുന്നത്.

Keywords: Latest-News, Kerala, Thiruvananthapuram, Kasaragod, Top-Headlines, Protest, Health, Health-Department, Hospital, Government-of-Kerala, Daya Bai, Social activist Daya Bai ended hunger strike.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia